Akshaye Khanna 
Entertainment

'അഡ്വാന്‍സ് വാങ്ങി ലണ്ടനിലേക്ക് മുങ്ങി, 3 കോടി കൂടി തന്നാലേ അഭിനയിക്കൂവെന്ന് പറഞ്ഞു; സംവിധായകനെ പുറത്താക്കി; അക്ഷയ് ഖന്നയ്‌ക്കെതിരെ ആരോപണം

ആറ് മാസമാണ് ഞങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ദൃശ്യം ത്രീയില്‍ നിന്നും പിന്മാറിയതോടെ അക്ഷയ് ഖന്നയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. താരം കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നും, വിഗ് ആവശ്യപ്പെട്ടുവെന്നുമാണ് നിര്‍മാതാവ് കുമാര്‍ മങ്കത് പഥക് പറയുന്നത്. ഷൂട്ട് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അക്ഷയ് ഖന്ന മെസേജിലൂടെ താന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചുവെന്നും പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ലെന്നുമാണ് നിര്‍മാതാവ് ആരോപിച്ചത്.

ഇതിന് പിന്നാലെ അക്ഷയ് ഖന്നയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സെക്ഷന്‍ 375 സിനിമയുടെ എഴുത്തുകാരന്‍ മനീഷ് ഗുപ്ത. ഈ ചിത്രത്തിന്റെ നിര്‍മാതാവും കുമാര്‍ മങ്കത് തന്നെയായിരുന്നു. അന്നും അക്ഷയ് ഖന്ന തന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് മങ്കത് നേരത്തെ ആരോപിച്ചിരുന്നു. പിന്നാലെയാണ് തിരക്കഥാകൃത്തിന്റെ വെളിപ്പെടുത്തല്‍.

''2017 ല്‍ അക്ഷയ് ഖന്ന എന്റെ സിനിമയായ സെക്ഷന്‍ 375 ചെയ്യാന്‍ കരാറില്‍ ഒപ്പിട്ടു. ഞാന്‍ സംവിധായകനും എഴുത്തുകാരനും, കുമാര്‍ മങ്കത് നിര്‍മാതാവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഫലമായി നിശ്ചയിച്ചത് രണ്ട് കോടിയായിരുന്നു. 21 ലക്ഷം അഡ്വാന്‍സും നല്‍കി. പക്ഷെ പെട്ടെന്ന് അദ്ദേഹം മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തു, ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. അത് ചിത്രീകരിക്കാനായി ലണ്ടനിലേക്ക് പോയി. ആറ് മാസമാണ് ഞങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നത്'' മനീഷ് പറയുന്നു.

''ആ സിനിമ തീര്‍ത്ത ശേഷമാണ് അക്ഷയ് വന്നത്. പക്ഷെ അദ്ദേഹം 3.25 കോടി ആവശ്യപ്പെട്ടു. നേരത്തെ ഒപ്പിട്ടത് രണ്ട് കോടിയുടെ കരാറിലായിരുന്നു. കരാര്‍ ലംഘിച്ചിട്ടും അക്ഷയ് ഖന്നയുടെ ആവശ്യങ്ങള്‍ കഴിഞ്ഞിരുന്നില്ല. സിനിമ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഷൂട്ട് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചു. പക്ഷെ ഞാന്‍ നടന്മാരുടെ ഇഷ്ടത്തിന് പെരുമാറുന്ന സംവിധായകനല്ല . ഞാന്‍ എതിര്‍ത്തു. നിര്‍ഭാഗ്യവശാല്‍ ബോളിവുഡില്‍ മിക്ക സംവിധാകരും നടന്മാരുടെ മുന്നില്‍ നടു വളയ്ക്കും'' എന്നും അദ്ദേഹം പറയുന്നുണ്ട്.

''എന്നെപ്പോലൊരു സംവിധായകനില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതിനാല്‍ എന്നെ മാറ്റാനും സിനിമയുടെ മുഴുവന്‍ നിയന്ത്രണം അദ്ദേഹത്തിന് നല്‍കാനും നിര്‍മാതാവിനോട് പലവട്ടം ആവശ്യപ്പെട്ടു. അങ്ങനെ എന്നെ ബലിയാടാക്കി. മൂന്ന് വര്‍ഷത്തെ എന്റെ കഠിനാധ്വാനമാണ് അവര്‍ കൈവശപ്പെടുത്തിയത്'' എന്നും മനീഷ് വെളിപ്പെടുത്തുന്നുണ്ട്. അന്ന് താന്‍ കോടതിയില്‍ പോയപ്പോള്‍ മങ്കത് കോടതിയ്ക്ക് പുറത്ത് വച്ച് കേസില്‍ സെറ്റില്‍ ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ അക്ഷയ് ഖന്നയില്‍ നിന്നും മങ്കതിന് തന്നെ മോശം അനുഭവമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Writer alleges Akshaye Khanna asked for more to act in Section 375 after signing the contract.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാന്‍ രാജ്യം; ബിനോയ് അല്ല പിണറായി വിജയന്‍; ശബരിമലയില്‍ നടന്നത് വന്‍കൊള്ള; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

7 കളിയില്‍ ഒരു ജയം മാത്രം; എന്‍സ്‌കോ മരെസ്ക്കയുടെ 'ചെല്‍സി കസേര'യും തെറിച്ചു!

SCROLL FOR NEXT