Akshaye Vinod Khanna എക്സ്
Entertainment

പ്രതിഫലം കൂട്ടണം; 'ദൃശ്യം 3'യിൽ നിന്ന് പിന്മാറി അക്ഷയ് ഖന്ന

താരവുമായി നിർമാതാക്കൾ ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ വൻ തരം​ഗമായി മാറി കൊണ്ടിരിക്കുകയാണ് ധുരന്ധർ. ഇതിനോടകം തന്നെ 900 കോടി കടന്നു സിനിമയുടെ ബോക്സോഫീസ് കളക്ഷൻ. ഇപ്പോഴിതാ ധുരന്ധറിന്റെ വിജയത്തിന് പിന്നാലെ കൈകൊടുത്ത സിനിമകളിൽ നിന്ന് പിന്മാറിയിരിക്കുകയാണ് അക്ഷയ് ഖന്നയും രൺവീറും. ദൃശ്യം 3 യിൽ നിന്നാണ് അക്ഷയ് ഖന്ന പിന്മാറിയിരിക്കുന്നത്. ഡോൺ 3 യിൽ നിന്ന് രൺവീറും പിന്മാറി.

പ്രതിഫലം സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് ദൃശ്യം 3 യിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറിയതെന്നാണ് റിപ്പോർട്ട്. 'ധുരന്ധർ' വിജയത്തിന് പിന്നാലെ താരം പ്രതിഫലം കൂട്ടി ചോദിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കൂടാതെ, ചിത്രത്തിൽ തന്റെ ഗെറ്റ് അപ്പിൽ ഏതാനും മാറ്റങ്ങളും താരം നിർദേശിച്ചിരുന്നു. ഇവ രണ്ടും നിർമാതാക്കൾക്ക് അംഗീകരിക്കാൻ കഴിയാതെ വന്നതോടെയാണ് ചിത്രത്തിൽ നിന്ന് പിന്മാറാൻ അക്ഷയ് ഖന്ന തീരുമാനിച്ചത്.

താരവുമായി നിർമാതാക്കൾ ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ‘ദൃശ്യം 2’ മുതലാണ് അക്ഷയ് ഖന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിന്റെ ഭാഗമായത്. ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഐജി തരുൺ അഹ്ലാവതായാണ് അക്ഷയ് ഖന്ന എത്തിയത്. ധുരന്ധറിന് മുൻപ് വിക്കി കൗശല്‍ നായകനായ ‘ഛാവ’യും അക്ഷയ് ഖന്നയ്ക്ക് ഹിറ്റ് സമ്മാനിച്ചിരുന്നു.

ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.

ഇപ്പോഴിതാ സിനിമയിൽ നിന്ന് രൺവീർ പിന്മാറിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജയ് മേത്ത സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന പ്രളയ് ആണ് ഇനി ഷൂട്ടിങ് തുടങ്ങാനുള്ള രൺവീർ ചിത്രം. ഡോൺ 3 യുടെ ഷൂട്ടിന് ശേഷമായിരുന്നു ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാനിരുന്നത്.

Cinema News: Actor Akshaye Khanna exits Drishyam 3 over salary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചില വട്ടന്മാർ ചെയ്യുന്ന തെറ്റ് ഞങ്ങളുടെ തലയിൽ കെട്ടിവെക്കരുത്' ; ക്രൈസ്തവർക്ക് എതിരായ അക്രമത്തിൽ രാജീവ് ചന്ദ്രശേഖർ

ജീവിതം സേഫാക്കണോ?, എന്താണ് 50-30-20 റൂള്‍?; വിശദാംശങ്ങള്‍

എളുപ്പത്തിൽ ബ്രെഡ് പുഡ്ഡിങ് തയാറാക്കാം

'വിവരമില്ലാത്തവന്മാരെ വിശ്വസിച്ചപ്പോൾ പറ്റിയ പരിക്ക്, കർമ്മ എന്താണെന്ന് നീയൊന്നും എന്നെ പഠിപ്പിക്കേണ്ട'; സൈബർ ആക്രമണത്തിൽ വിനായകൻ

പുതിയ കളര്‍ ഓപ്ഷനുകളും ഗ്രാഫിക്‌സും; പള്‍സര്‍ 150 അപ്‌ഡേറ്റ് പതിപ്പ് വിപണിയില്‍, പ്രാരംഭ വില 1.09 ലക്ഷം

SCROLL FOR NEXT