ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ഇന്ത്യയില്‍ മകളെ പുറത്തിറക്കാനാവില്ല, പ്രശ്‌നമാകും': ആലിയ ഭട്ട്

ഇന്ത്യയില്‍ മകളേയും കൊണ്ട് ചെയ്യാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താര ജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. റഹ എന്നാണ് ഇവര്‍ മകള്‍ക്ക് പേരിട്ടത്. അടുത്തിടെ താരദമ്പതികള്‍ പത്ത് മാസം പ്രായമുള്ള മകളേയും കൊണ്ട് ന്യൂയോര്‍ക്കില്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നു. ഇന്ത്യയില്‍ മകളേയും കൊണ്ട് ചെയ്യാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ.

ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ ആലിയ മകളേയും കൊണ്ട് നടക്കാനായി പോയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ തനിക്ക് ഇതിനാവില്ല എന്നാണ് ഒരു അഭിമുഖത്തില്‍ ആലിയ പറഞ്ഞത്. എനിക്ക് ഇതുപോലെ മകളെ പുറത്തുകൊണ്ടുപോകാനാവില്ല. അത് ഞങ്ങള്‍ക്ക് കുറച്ച് പ്രശ്‌നമുണ്ടാക്കും എന്നാണ് ആലിയ പറയുന്നത്. മകളേയും കൊണ്ട് നടക്കുന്നതും കഫേയിലും ഷോപ്പിങ്ങിനും കൊണ്ടുപോകുന്നതും തനിക്ക് ഇഷ്ടമാണെന്നും ആലിയ പറയുന്നുണ്ട്. 

മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മകളെയും കൊണ്ട് നടക്കാനിറങ്ങിയ ആലിയയുടേയും കണ്‍ബീറിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദമ്പതികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കുട്ടിയുടെ മുഖം പാപ്പരാസികള്‍ പരസ്യമാക്കിയിരുന്നില്ല. 2022 ഏപ്രിലിലാണ് ദമ്പതികരള്‍ വിവാഹിതരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT