ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'സന്തോഷ കണ്ണീരില്‍ അവസാനിച്ച ദിനം'; മെഹന്തി ചിത്രങ്ങള്‍ പങ്കുവച്ച് ആലിയ

അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വച്ചുതന്നെ രൺബീറും ആലിയയും വിവാഹിതരായി

സമകാലിക മലയാളം ഡെസ്ക്

ണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹ ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. മനോഹരമായ കുറിപ്പിനൊപ്പം ആലിയയാണ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്. സ്വപ്‌നങ്ങള്‍ക്ക് അതീതമായിരുന്നു മെഹന്തിയെന്നാണ് താരം കുറിച്ചത്. 

'സ്വപ്‌നങ്ങള്‍ക്കതീതമായിരുന്നു മെഹന്തി. സ്‌നേഹവും കുടുംബവും മനോഹരങ്ങളായ ഉറ്റ സൗഹൃദവും നിറയെ ഫ്രഞ്ച് ഫ്രൈസും നിറഞ്ഞത്. വരന്റെ കൂട്ടരുടെ സര്‍പ്രൈസ് പെര്‍ഫോമന്‍സുകളുമുണ്ടായിരുന്നു. അയന്‍ ഡിജെ പ്ലെ ചെയ്തു. മിസ്റ്റര്‍ കപൂര്‍ വലിയൊരു സര്‍പ്രൈസാണ് ഒരുക്കിയിരുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ട കലാകാരന്‍ അവതരിപ്പിച്ചു. എല്ലാം എന്റെ ജീവിതത്തിലെ സ്‌നേഹത്തിനൊപ്പമുള്ള സന്താഷ കണ്ണീരും ശാന്തവും അനുഗ്രഹീതമായ നിമിഷങ്ങളിലാണ് അവസാനിച്ചത്. - ആലിയ കുറിച്ചു. ഇങ്ങനെയുള്ള മനോഹര നിമിഷങ്ങള്‍ ഇനിയും അവര്‍ത്തിക്കുമെന്നും താരം കുറിച്ചു. 

വ്യാഴാഴ്ച ഇവരുടെ വീടായ വാസ്തുവില്‍ വച്ചായിരുന്നു വിവാഹം. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വച്ചുതന്നെ രൺബീറും ആലിയയും വിവാഹിതരായി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ആലിയയാണ് വിവാഹ വാർത്ത പങ്കുവച്ചത്. "ഇന്ന്, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഞങ്ങളുടെ വീട്ടിൽ വച്ച് കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ചിലവഴിച്ച, ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായ ബാൽക്കണിയിൽ വെച്ച് ഞങ്ങൾ വിവാഹിതരായി. ഇതിനകം ഒരുപാട് ഓർമ്മകൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. ഇനിയും കാത്തിരിക്കാനാകില്ല.. സ്നേഹവും സന്തോഷവും സുഖകരമായ നിശബ്ദതയും മൂവി നൈറ്റ്സ്, നിസാര വഴക്കുകൾ, വൈൻ ഡിലൈറ്റ്സ്, ചൈനീസ് ബൈറ്റ്സ് എല്ലാം നിറഞ്ഞ ഓർമ്മകൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഞങ്ങൾക്ക് നൽകിയ സ്‌നേഹത്തിന് നന്ദി. നിങ്ങളുടെ സ്‌നേഹം ഈ നിമിഷത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ്...- ആലിയ കുറിച്ചു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT