ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാം
Entertainment

2024ല്‍ ലോകത്തെ സ്വാധീനിച്ച 100 പേര്‍; ടൈം മാഗസിന്റെ പട്ടികയില്‍ ഇടംനേടി ആലിയ ഭട്ട്

പട്ടികയില്‍ സ്ഥാനം നേടിയ ഏക ബോളിവുഡ് താരമാണ് ആലിയ

Author : സമകാലിക മലയാളം ഡെസ്ക്

ടൈം മാഗസിന്‍ പുറത്തുവിട്ട 2024ലെ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇടംനേടി ആലിയ ഭട്ട്. പട്ടികയില്‍ സ്ഥാനം നേടിയ ഏക ബോളിവുഡ് താരമാണ് ആലിയ. ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയാണ് താരം പട്ടികയില്‍ ഇടംനേടിയത്.

താരത്തിന്റെ ആത്മസമര്‍പ്പണത്തേയും കഠിനാധ്വാനത്തേയും സംവിധായകന്‍ ടോം ഹാര്‍പര്‍ മാഗസിനില്‍ പ്രശംസിച്ചിട്ടുണ്ട്. ടോം ഹാര്‍പ്പറിന്റെ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍സിലൂടെയാണ് താരം ഹോളിവുഡിലേക്ക് അരങ്ങേറിയത്. പട്ടികയില്‍ ഉള്‍പ്പെടാനായതില്‍ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് ആലിയയും രംഗത്തെത്തി. പട്ടികയില്‍ ഇടംനേടാനായതില്‍ അഭിമാനമുണ്ടെന്നാണ് ചാരം കുറിച്ചത്. നല്ല വാക്കുകള്‍ക്ക് ടോം ഹാര്‍പ്പറിന് നന്ദി പറയാനും താരം മറന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആലിയയെ കൂടാതെ ഹോളിവുഡ് നടനും സംവിധായകനുമായ ദേവ് പട്ടേലും പട്ടികയില്‍ ഇടംപിടിച്ചു. ആദ്യമായി സംവിധാനം ചെയ്യുന്ന മങ്കി മാന്‍ റിലീസിന് ഒരുങ്ങവെയാണ് താരത്തിന്റെ നേട്ടം. കൂടാതെ ഗുസ്തി താരം സാക്ഷി മാലിക്കും പട്ടികയില്‍ ഇടംനേടി. ലൈംഗിക അതിക്രമത്തിന് എതിരായ പോരാട്ടമാണ് താരത്തെ ലോകത്തെ സ്വീധാന ശക്തിയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT