ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'കപൂറുകൾക്ക് ഇടയിൽ ഭട്ട് ആകാൻ ആ​ഗ്രഹിക്കുന്നില്ല'; പേര് നിയമപരമായി മാറ്റുമെന്ന് ആലിയ ഭട്ട്

പേരു മാറ്റുന്നതിനെക്കുറിച്ച് കുറച്ചു നാളായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ വിവാഹത്തിനു ശേഷമുള്ള സിനിമ തിരക്കുകൾ കാരണം അതിനുള്ള സമയം കിട്ടിയില്ല എന്നുമാണ് താരം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ദ്യത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് നടി ആലിയ ഭട്ടും രൺബീർ കപൂറും. ഇപ്പോൾ തന്റെ പേര് മാറ്റാൻ ഒരുങ്ങുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ആലിയ ഭട്ട്. നിയമപരമായി തന്റെ പേര് ഉടൻ ആലിയ ഭട്ട് കപൂർ എന്നാക്കുമെന്നാണ് താരം പറഞ്ഞത്. പേരു മാറ്റുന്നതിൽ സന്തോഷമുണ്ടെന്നും ആലിയ വ്യക്തമാക്കി. എന്നാൽ സ്ക്രീനിൽ ആലിയ ഭട്ട് എന്നു തന്നെയായിരിക്കും.

പേരു മാറ്റുന്നതിനെക്കുറിച്ച് കുറച്ചു നാളായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ വിവാഹത്തിനു ശേഷമുള്ള സിനിമ തിരക്കുകൾ കാരണം അതിനുള്ള സമയം കിട്ടിയില്ല എന്നുമാണ് താരം പറഞ്ഞത്. രൺബീർ കപൂർ തന്റെ പാസ്‌പോർട്ടിൽ വൈവാഹിക നില 'വിവാഹിതൻ' എന്ന് മാറ്റി. ഒന്നിച്ചു രൺബീറിനൊപ്പം ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ ഭട്ട് ആയിട്ട് ഇരിക്കാൻ താൽപ്പര്യമില്ല എന്നാണ് മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞത്. 

'ഞാൻ നിയമപരമായി പേര് മാറ്റും. അത് ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾക്ക് ഇപ്പോൾ ഒരു കുട്ടി ജനിക്കാൻ പോകുന്നു. കപൂർമാർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഭട്ട് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട് എന്ന വിശ്വസിക്കുന്നു. ഞാൻ ഒഴിവാക്കപ്പെട്ടതായി തോന്നാൻ ആഗ്രഹിക്കുന്നില്ല,'- ആലിയ പറഞ്ഞു. എന്നാൽ താൻ എന്നും എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കും പക്ഷേ ഇപ്പോൾ കപൂർ കൂടിയാണെന്നും താരം വ്യക്തമാക്കി.  

രൺബീർ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര റിലീസിന് തയാറെടുക്കുകയാണ്. സെപ്റ്റംബർ രണ്ടിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വർഷം ഏപ്രിൽ 14നാണ് ആലിയയും രൺവീറും വിവാഹിതരായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT