ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പല്ലുവിൽ തുന്നിച്ചേർത്തത് അവരുടെ മനസ്സ്; എലീനയുടെ വിവാഹസാരിയിലെ ആ സന്ദേശം, ചിത്രങ്ങൾ 

ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് വിവാഹത്തിന് എലീന ധരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദീർഷനാളത്തെ പ്രണയത്തിന് ശേഷമാണ് നടി അവതാരകയുമായ എലീന പടിക്കലും രോഹിത് പ്രദീപും വിവാഹിതരായത്. ഹൈന്ദവ ആചാരപ്രകാരം ഇന്നലെ കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് വിവാഹത്തിന് എലീന ധരിച്ചത്.

കാഴ്ചയിൽ പതിവ് വിവാഹസാരിപോലെതന്നെ തോന്നുമെങ്കിലും ചില കൗതുകങ്ങൾ സാരിയിൽ ചേർത്തുവച്ചിട്ടുണ്ടെന്നതാണ് സത്യം. എലീനയുടെ അച്ഛന്റെയും അമ്മയുടെയും സന്ദേശമാണ് വിവാഹസാരിയുടെ പല്ലുവിൽ എഴുതി ചേർത്തിട്ടുണ്ട്. മകൾക്ക് നല്ലൊരു വിവാഹജീവിതം ആശംസിച്ച ഇവർ മകളെ മിസ് ചെയ്യുമെന്നും എന്നും സന്തോഷമായി ഇരിക്കാനുമാണ് കുറിച്ചിരിക്കുന്നത്. ഇതിനുപുറമേ സാരിയിലെ ഡിസൈനിൽ എലീനയുടെയും രോഹിത്തിന്റെയും ആദ്യാക്ഷരങ്ങൾ മുദ്ര ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന.

സുഹൃത്തായ ആര്യ നായരാണ് വിവാഹസാരി ഒരുക്കിയതെന്ന് എലീന പറഞ്ഞു. മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രങ്ങൾ പകർത്തിയത്. പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്ന എലീന പരിപാടിക്കിടെ രോഹിത്തുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.  ഷോയിൽ നിന്ന പുറത്തെത്തിയതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹനിശ്ചയവും മറ്റു ചടങ്ങുകളും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT