ടി പി മാധവന്‍, മോഹന്‍ലാല്‍ ഫെയ്സ്ബുക്ക്
Entertainment

'മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു തന്നോടുണ്ടായിരുന്നത്, വേദനയോടെ വിട';ടി പി മാധവനെ അനുസ്മരിച്ച് മോഹന്‍ലാല്‍

''പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു''.

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച പ്രശസ്ത നടന്‍ ടി പി മാധവനെ അനുസ്മരിച്ച് നടന്‍ മോഹന്‍ ലാല്‍. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് തന്നോടുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ അനുസ്മരിച്ചു.

പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഉയരങ്ങളില്‍, സര്‍വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിന്‍ഗാമി, അഗ്നിദേവന്‍, നരസിംഹം, അയാള്‍ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വന്റി 20 അങ്ങനെ ഒട്ടനവധി സിനിമകള്‍. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്.

ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിടയെന്നും മോഹന്‍ലാല്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം