ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്റർ എക്സ്
Entertainment

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം; കാനില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ സിനിമയും, അഭിമാനമായി കനിയും ദിവ്യപ്രഭയും

വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കാന്‍ ഇന്ത്യന്‍ ചിത്രത്തിന് അവസരം

സമകാലിക മലയാളം ഡെസ്ക്

പാരീസ്: വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കാന്‍ ഇന്ത്യന്‍ ചിത്രത്തിന് അവസരം.30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ഇന്ത്യന്‍ ചിത്രമാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളം, ഹിന്ദി ദ്വിഭാഷാ ചിത്രമാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. മലയാളികളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ' സ്വം ' ആണ് ഏറ്റവും ഒടുവില്‍ മത്സര വിഭാഗത്തില്‍ വന്ന ഇന്ത്യന്‍ സിനിമ. 1994ലാണ് സ്വം മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മുംബൈയില്‍ ജോലിക്കെത്തുന്ന മലയാളി നഴ്‌സുമാര്‍ സ്വകാര്യ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ ചലച്ചിത്രകാരിയാണ് മുംബൈ സ്വദേശിയായ പായല്‍ കപാഡിയ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പായലിന്റെ ' എ നൈറ്റ് ഒഫ് നോയിംഗ് നത്തിംഗ് ' എന്ന ഡോക്യുമെന്ററിക്ക് 2021ല്‍ കാനില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ' ഗോള്‍ഡന്‍ ഐ' ബഹുമതി ലഭിച്ചിരുന്നു. 2017ല്‍ പായലിന്റെ ആഫ്റ്റര്‍നൂണ്‍ ക്ലോഡ്‌സ് എന്ന ചിത്രവും കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രാന്‍സിസ് ഫോര്‍ഡ് കാപ്പോളയുടെ ' മെഗലോപൊലിസ്', പോള്‍ ഷ്രേഡറുടെ ' ഓ കാനഡ' തുടങ്ങിയ ചിത്രങ്ങളോടാണ് പായല്‍ മത്സരിക്കുന്നത്.

മേയ് 14 മുതല്‍ 25 വരെയാണ് കാന്‍ ഫിലിംഫെസ്റ്റിവല്‍. ദിവ്യപ്രഭയും കുഞ്ചാക്കോ ബോബനും അഭിനയിച്ച ' അറിയിപ്പ് ' ( 2022 ) പ്രശസ്തമായ ലൊക്കാര്‍നോ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് പുരസ്‌കാരത്തിനായി മത്സരിച്ചിരുന്നു. ഓഡീഷനിലൂടെയാണ് ദിവ്യയും കനിയും തെരഞ്ഞെടുക്കപ്പെട്ടത്. മുംബയിലും രത്‌നഗിരിയിലുമായിട്ടായിരുന്നു ചിത്രീകരണം. മലയാളത്തില്‍ നിന്ന് അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂണ്‍ എന്നിവരും ആനന്ദ് സ്വാമി ( തമിഴ് ), ചായ കഥം, ലവ്ലീന്‍ മിശ്ര ( ഹിന്ദി ) എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

SCROLL FOR NEXT