ചിത്രം: ഫേസ്ബുക്ക് 
Entertainment

'സാഹസിക വിവാഹത്തെക്കുറിച്ച് അന്ന് പി ടി മനസ്സുതുറന്നു'; സുഹൃത്തിന്റെ വേർപാടിൽ ആലപ്പി അഷ്റഫ്

ടി തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാ​ഗ്യമായി ക‌രുതുന്നു എന്നാണ് അ​ദ്ദേഹത്തിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസിന്റെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച ആഘാതത്തിലാണ് മലയാളികൾ. നിരവധി പേരാണ് പ്രിയ നേതാവിന് ആദരാജ്ഞലികൾ അർപ്പിച്ചത്. ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിടി തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാ​ഗ്യമായി ക‌രുതുന്നു എന്നാണ് അ​ദ്ദേഹത്തിന്റെ വാക്കുകൾ. അവസാനമായി ഒന്നിച്ചു കൂടിയപ്പോഴത്തെ അനുഭവവും അഷ്റഫ് പങ്കുവയ്ക്കുന്നുണ്ട്.  നല്ല സുഹൃത്തായ നേതാവിനെ  ഇത്ര വേഗം പിരിയേണ്ടിവരുമെന്ന് കരുതിയില്ലെന്നും കാലമെത്ര കഴിഞ്ഞാലും പി ടിയുടെ  മഹത്വത്തിന് മരണമില്ലെന്നും അദ്ദേഹം കുറിച്ചു. 

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം

ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും ..

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും..

ഇത് എംജിആർ ചിത്രത്തിലെ പ്രശസ്ത  ഗാനത്തിലെ വരികളാണ്. ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ആ പേർ മുഴങ്ങണം. ഇദ്ദേഹത്തെ പോലെ ആരുമില്ലന്നു നാട് പറയണം. ഇതാണ് ഈ വരികളുടെ പൊരുൾ.

പി.ടി. തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാഗ്യമായ് ഞാൻ കരുതുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ,  ഇരയോടൊപ്പം ഉറച്ച് നിന്ന പി.ടി.യുടെ നിലപാട് പൊതുസമൂഹത്തിന് പ്രചോദനമായിരുന്നു. കെപിഎസി ലളിതയ്ക്ക് സർക്കാർ നൽകാൻ തീരുമാനിച്ച ചികത്സാ സഹായത്തെ എതിർത്തവരുടെ വായ് അടപ്പിച്ചത് പി.ടി.യുടെ ഉറച്ച നിലപാടിലൂടെയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ അദേഹത്തോടൊപ്പം ഞാനും ചില അടുത്ത സുഹൃത്തുക്കളും ഒരു സായാഹ്നത്തിൽ ഒത്തു ചേർന്നിരുന്നു. അന്നു പിടി തന്റെ സാഹസിക വിവാഹത്തെക്കുറിച്ച് ഞങ്ങളോടു മനസ്സ്തുറന്നു. ഒപ്പമുണ്ടായിരുന്ന ഗാന രചയിതാവ് ആർ.കെ ദാമോദരന്റെ ചില കവിതകൾ സംഗീതം നൽകി പ്രശസ്ത ഗായകരെ കൊണ്ടു പാടിപ്പിച്ച് റിക്കാർഡ് ചെയ്യണമെന്ന ആഗ്രഹവും പി.ടി. പ്രകടിപ്പിച്ചു.

ഒത്തുചേരലിനൊടുവിൽ ചിലർ  പാട്ടുകൾ പാടി, മറ്റുചിലർ തമാശകൾ പറഞ്ഞു. എന്റെ ഊഴമെത്തിയപ്പോൾ തൊട്ടടുത്തിരുന്ന പിടിയെ ചൂണ്ടി ഞാൻ ഉറക്കെ പാടി... 

ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും ...

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും...

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും...

എല്ലാവരും അത് ശരിയെന്ന സൂചനയോടെ കൈകൾ കൊട്ടി. പി.ടി. ഒരു ചെറു പുഞ്ചിരിയോടെ ആ ആദരവ് സ്വീകരിച്ചു. പക്ഷേ അന്നു ഞാനോർത്തില്ല ആ നല്ല സുഹൃത്തായ നേതാവിനെ  ഇത്ര വേഗം പിരിയേണ്ടിവരുമെന്ന് ...ഇപ്പോഴും ആ വരികൾ ഇവിടെ മുഴങ്ങുന്നുണ്ട് . കാലമെത്ര കഴിഞ്ഞാലും പി.ടി.യുടെ  മഹത്വത്തിന് മരണമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT