താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഹീറോ ഇമേജുള്ള പൊതുസമ്മതനായ ജഗദീഷ് തലപ്പത്ത് വരുന്നതല്ലേ നല്ലതെന്നാണ് അഷ്‌റഫ് ചോദിക്കുന്നത്. അതേസമയം ശ്വേത മേനോന്‍ കല്ലുവെച്ച നുണകള്‍ ആവര്‍ത്തിച്ചു പറയുന്ന ആളാണെന്നും വിവാദ നായികയാണെന്നും അദ്ദേഹം പറയുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അഷ്‌റഫിന്റെ പ്രതികരണം.
''കടുത്ത മത്സരത്തിലേക്ക് കടന്നിരിക്കുകയാണല്ലോ അമ്മയുടെ പൊന്നുമക്കള്‍. ഒരു നേതാവ്, നയിക്കേണ്ടയാള്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും വാക്കുകളും ധാര്‍മികമായിരിക്കണം. അയാളുടെ ജീവിതം സത്യസന്ധമായിരിക്കണം. ഇടപെടലുകള്‍ മഹത്വമുള്ളതാകണം. ഇത്തരം ഗുണങ്ങളാല്‍ സമ്പന്നനായ ഒരാളായിരിക്കണം അമ്മയുടെ തലപ്പത്ത് വരേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സംഘടന വീണ്ടുമൊരു പതനത്തിലേക്ക് കൂപ്പു കുത്തും'' ആലപ്പി അഷ്‌റഫ് പറയുന്നു.
ഏറ്റവും മര്‍മപ്രധാനമായ പദവി പ്രസിഡന്റിതോണ്. മോഹന്‍ലാല്‍ ഒഴിഞ്ഞ പദവി. ഓരോ അംഗവും വളരെ ഗൗരവ്വമായി ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇവിടെ നിങ്ങളുടെ തീരുമാനം തെറ്റിയാല്‍ സംഘടനയുടെ പതനം മാത്രമല്ല, നൂറ് കണക്കിന് പേര്‍ക്ക് ലഭിക്കുന്ന പെന്‍ഷനും മറ്റും ഇല്ലാതാകും. അതിനാല്‍ ഇച്ഛാശക്തിയും കാര്യഗൗരവ്വവും സംഘടനാപാഠവവും ഉള്ള ഒരാള്‍ അമ്മയെ നയിക്കണം എന്ന് പറയുന്നത് എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
നടി മാല പാര്‍വതി പറയുന്നു ജഗദീഷിന് പൊതു സമൂഹത്തിന് മുന്നില്‍ ഹീറോ ഇമേജുണ്ട്. അദ്ദേഹം പൊതുസമ്മതന്‍ ആണെന്ന്. പക്ഷെ അമ്മ അംഗങ്ങള്‍ക്ക് ഇടയില്‍ അങ്ങനെ അല്ലെന്ന്. പൊതു സമ്മതനും ഹീറോ ഇമേജുമുള്ള ഒരാള്‍ സംഘടനയുടെ തലപ്പത്ത് വരുന്നതല്ലേ അഭികാമ്യം? ജഗദീഷിനെതിരെ കണ്ടെത്തിയ കുറ്റം അദ്ദേഹം സംഘടനാ പ്രതിനിധിയായിരുന്ന സമയത്ത് സഹായിക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാക്കു മാറി എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജഗദീഷ് പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരട്ടെ, അന്വേഷണം നടക്കട്ടെ, പുഴുക്കുത്തുകളൊക്കെ സമൂഹത്തിന് മുന്നില്‍ വരട്ടെ എന്നാണ്. ഇതായിരിക്കണം ഒരുപക്ഷെ മാല പാര്‍വതിയെ ചൊടിപ്പിച്ചതെന്നാണ് സംവിധായകന്‍ അഭിപ്രായപ്പെടുന്നത്. പിന്നാലെ ശ്വേത മേനോനേയും അദ്ദേഹം കടന്നാക്രമിക്കുന്നുണ്ട്.
''പ്രസിഡന്റായി മത്സരിക്കുന്ന ശ്വേത മേനോനെതിരെ ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലേ? എന്തുകൊണ്ടാണ് ശ്വേത മേനോന് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നത്? കല്ലു വച്ച നുണകള്‍ ആവര്‍ത്തിച്ച് പറഞ്ഞതിന്റെ പേരിലാണ്. അത് കണ്ടു പിടിച്ച് പുറത്ത് കൊണ്ടുവന്നത് മോഹന്‍ലാലാണ്. അതാണ് പറയുന്നത് നേതൃത്വത്തിലേക്ക് വരുന്നയാള്‍ക്ക് വേണ്ട ഗുണം വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലര്‍ത്തുക എന്നതാണെന്ന്.'' ആലപ്പി അഷ്‌റഫ് പറയുന്നു.
ഏത് പ്രശ്‌നത്തില്‍ ഇടപെട്ടാലും വിവാദം കൂടപ്പിറപ്പാണ് ശ്വേത മേനോന്. ഇത് അവര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. വിവാദങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ സംഘടനയുടെ തലപ്പത്ത് വിവാദ നായിക വന്നാല്‍ എന്താകുമെന്ന് ആലോചിച്ച് നോക്കിയാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറയുന്നു
''മാല പാര്‍വതി പറഞ്ഞ മറ്റൊരു കോമഡിയുണ്ട്. ഇടവേള ബാബു ഉണ്ടായിരുന്നപ്പോള്‍ നല്ല അച്ചടക്കമുണ്ടായിരുന്നുവെന്ന്. ഇടവേള ബാബു ഉണ്ടായിരുന്ന സമയത്തെ അച്ചടക്കം പരിശോധിക്കാം. ദിലീപ് മുതല്‍ തുടങ്ങിയാല്‍ വിജയ് ബാബു, സിദ്ധീഖ്, മണിയന്‍പിള്ള രാജു, ബാബുരാജ്, ജയസൂര്യ, മുകേഷ്, കൂടാതെ അച്ചടക്കത്തിന്റെ നേതാവായ ഇടവേള ബാബുവും. ഇവരുടെയെല്ലാം പേരിലുണ്ടായ ആരോപണങ്ങള്‍ വളരെ മര്യാദയോടേയും അച്ചടക്കത്തോടേയും സൂക്ഷിച്ചതു കൊണ്ടാകാം ഇടവേള ബാബു അച്ചടക്കത്തിന്റെ നേതാവായത്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates