മരിയാന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം കഴിഞ്ഞ ദിവസം നടി പാര്‍വതി തിരുവോത്ത് വെളിപ്പെടുത്തിയിരുന്നു. ആര്‍ത്തവ സമയത്തെ ചിത്രീകരണത്തിനിടെ വസ്ത്രം മാറാന്‍ ഹോട്ടലില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ലെന്നാണ് പാര്‍വതി പറഞ്ഞത്. തനിക്കൊപ്പം സെറ്റില്‍ അധികം സ്ത്രീകളുണ്ടായിരുന്നില്ലെന്നും ഒടുവില്‍ ആര്‍ത്തവമാണെന്നത് ഉറക്കെ വിളിച്ച് പറയേണ്ടി വന്നുവെന്നാണ് പാര്‍വതി പറഞ്ഞത്.
ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പാര്‍വതിയ്ക്ക് നേരിടേണ്ടി വന്ന മറ്റൊരു ദുരനുഭവം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യുബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലാണ് അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍. പാര്‍വതിയുടെ അഭിമുഖത്തെക്കുറിച്ച് സംസാരിക്കവെ, മരിയാന്റെ പ്രൊഡക്ഷന്‍ മാനേജര്‍ കബീര്‍ തന്നോട് പറഞ്ഞ സംഭവമാണ് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തുന്നത്.
''ആ ചിത്രത്തിലെ പ്രൊഡക്ഷന്‍ മാനേജരായ കബീര്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ആ ചിത്രത്തിലെ പ്രധാന നടന്റെ സംസാരത്തിലെ വശപ്പിശക് മനസിലാക്കിയ പാര്‍വതി നടന്റെ പെരുമാറ്റത്തെക്കുറിച്ച് സംവിധായകന്‍ ബാലയോട് പരാതിപ്പെട്ടു. ബാല അയാളെ ശകാരിച്ചു. നീ മര്യാദയ്ക്ക് നിന്നോളണം. അവള്‍ ആള് പിശകാണ്. അല്ലെങ്കില്‍ നീ അവളുടെ കയ്യില്‍ നിന്നും അടി വാങ്ങിക്കും. അതോടെ പ്രശ്‌നം പരിഹരിച്ചു. തമിഴ് നടന്മാര്‍ക്ക് അറിയില്ലല്ലോ പാര്‍വതിയുടെ സ്വഭാവം. പാര്‍വതിയോടാണ് കളി'' ആലപ്പി അഷ്‌റഫ് പറയുന്നു.
2013 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മരിയാന്‍. ധനുഷ് നായകനായ ചിത്രത്തിന്റെ സംവിധാനം ഭരത് ബാലയായിരുന്നു. ''ഒരു ദിവസത്തെ ഷൂട്ടില്‍ ഞാന്‍ പൂര്‍ണമായും വെള്ളത്തില്‍ നനഞ്ഞ് ഹീറോ റൊമാന്‍സ് ചെയ്യുന്ന സീനാണ്. ഞാന്‍ മാറ്റാന്‍ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ ഹോട്ടല്‍ റൂമില്‍ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ എനിക്ക് പീരിയഡ്സ് ആണ്, എനിക്ക് പോകണം എന്ന് പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നു'' എന്നായിരുന്നു പാര്‍വതി പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates