AR Rahman
AR Rahmanഫെയ്സ്ബുക്ക്

'ഹിന്ദു മതത്തിലേക്ക് തിരികെ വരൂ, വീണ്ടും അവസരം കിട്ടും'; എആര്‍ റഹ്മാനോട് 'ഘര്‍ വാപസി' നടത്താന്‍ വിഎച്ച്പി

ബോളിവുഡില്‍ അവസരം കുറഞ്ഞിട്ടുണ്ട്. അതിന് പിന്നില്‍ വര്‍ഗീയ കാരണങ്ങളും ഉണ്ടായേക്കാം എന്നാണ് റഹ്മാന്‍ പറഞ്ഞത്.
Published on

എആര്‍ റഹ്മാനെതിരെ വിഎച്ച്പി. ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടമാകുന്നതിനെക്കുറിച്ച് എആര്‍ റഹ്മാന്‍ പറഞ്ഞത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ബോളിവുഡില്‍ തനിക്ക് അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍ വര്‍ഗീയ കാരണങ്ങളുണ്ടാകാം എന്നാണ് എആര്‍ റഹ്മാന്‍ പറഞ്ഞത്. ഇതിനെതിരെയാണ് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സല്‍ രംഗത്തെത്തിയത്.

AR Rahman
'ബെന്‍സിന്റെ നവരസങ്ങള്‍'; ആരും കാണാതെ പോയ ബ്രില്യന്‍സ് ഒടുവില്‍ ഒരാള്‍ കണ്ടുപിടിച്ചു; ചര്‍ച്ചയില്‍ നിറഞ്ഞ് തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്

അവസരങ്ങള്‍ കിട്ടണമെങ്കില്‍ ഘര്‍ വാപസി നടത്തൂവെന്നാണ് ബന്‍സല്‍ എആര്‍ റഹ്മാനോട് പറയുന്നത്. ''എആര്‍ റഹ്മാനും, ഒരു കാലത്ത് മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി നേതാവായിരുന്ന സംഘത്തിന്റെ നേതാവായി എന്ന് തോന്നുന്നു'' എന്നും വിനോദ് ബന്‍സല്‍ പറയുന്നു.

AR Rahman
'രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഭക്ഷണവും കേരളത്തിലാണ്'; വാനോളം പുകഴ്ത്തി ശങ്കർ മഹാദേവൻ

അന്‍സാരി പത്ത് വര്‍ഷത്തോളം ആനുകൂല്യങ്ങള്‍ പറ്റുകയും ഭരണഘടനാപദവികള്‍ വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിരമിച്ചതോടെ രാജ്യത്തെ അവഹേളിച്ചുവെന്നാണ് ബന്‍സല്‍ പറയുന്നത്. ഒരുകാലത്ത് എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളും ആരാധിച്ചിരുന്ന സംഗീതജ്ഞനായിരുന്നു എആര്‍ റഹ്മാന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സംവിധാനത്തെക്കുറിച്ച് ഇകഴ്ത്തി സംസാരിക്കുകയും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ബന്‍സല്‍ പറയുന്നു.

''അദ്ദേഹം ഒരിക്കല്‍ ഹിന്ദുവായിരുന്നു. എന്തിനാണ് ഇസ്ലാം മതം സ്വീകരിച്ചത്? വേഗം ഘര്‍ വാപസി നടത്തൂ. വീണ്ടും അവസരങ്ങള്‍ കിട്ടി തുടങ്ങിയാലോ'' എന്നാണ് ബന്‍സല്‍ പറയുന്നത്. അവസരങ്ങള്‍ കിട്ടാതെ വന്നതോടെയാണ് എആര്‍ റഹ്മാന്‍ രാജ്യത്തെ അപമാനിക്കാന്‍ തുടങ്ങിയതെന്നും വിഎച്ച്പി നേതാവ് ആരോപിക്കുന്നുണ്ട്. എആര്‍ റഹാമാനെപ്പോലെ ലോകം ആദരിക്കുന്ന, ഓസ്‌കാര്‍ നേടി രാജ്യത്തിന് അഭിമാനമായ സംഗീത സംവിധായകനെ കടന്നാക്രമിച്ച വിഎച്ച്പി നേതാവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ബിബിസി ഏഷ്യന്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് എആര്‍ റഹ്മാന്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി തനിക്ക് ബോളിവുഡില്‍ അവസരം കുറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ അതിന് പിന്നില്‍ വര്‍ഗീയ കാരണങ്ങളും ഉണ്ടായേക്കാം എന്നാണ് റഹ്മാന്‍ പറഞ്ഞത്.

Summary

VHP spoke person Vinod Bhansal ask AR Rahman to do Ghar Wapsi to get more work.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com