അല്ലു അർജുൻ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

​'ഗോവയിൽ നിന്ന് മദ്യം വാങ്ങിയത് ഞാൻ‌ തന്നെ, പക്ഷേ...'; വൈറൽ‌ വിഡിയോയെക്കുറിച്ച് അല്ലു അർജുൻ

ഗോവയിലെ ഒരു വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങുന്ന അല്ലു അർജുന്റെ വിഡിയോ 2017 ൽ പുറത്തുവന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പുഷ്പ 2 വിന്റെ വരവിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. ക്രിസ്മസ് റിലീസായി ഡിസംബർ 5 നാണ് ചിത്രം തിയറ്ററുകളിലെത്തുക. പുഷ്പയുടെ പ്രൊമോഷൻ പരിപാടികളും അല്ലു അർജുൻ തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ നടൻ നന്ദമൂരി ബാലകൃഷ്ണയുടെ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ സീസൺ 4 എന്ന ടോക്ക് ഷോയിലും അല്ലു അർജുൻ എത്തിയിരുന്നു. ഷോയുടെ പ്രൊമോ വിഡിയോയാണിപ്പോൾ അല്ലു ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വൈറലാകുന്നത്.

ഏഴ് വർഷം മുൻപ് വൈറലായി മാറിയ തൻ്റെയൊരു വിഡിയോയെക്കുറിച്ചും അല്ലു അർജുൻ ഷോയിൽ സംസാരിക്കുന്നുണ്ട്. ഗോവയിലെ ഒരു വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങുന്ന അല്ലു അർജുന്റെ വിഡിയോ 2017 ൽ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ താരത്തെ അനുകൂലിച്ചും വിമർശിച്ചുമൊക്കെ നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. ഈ വിഡിയോയെക്കുറിച്ചാണ് അല്ലുവിനോട് ബാല്ലയ്യ ചോദിച്ചത്. ആ വിഡ‍ിയോയിൽ ഉള്ളത് താൻ തന്നെയാണെന്നും മദ്യം വാങ്ങുകയായിരുന്നുവെന്നും അല്ലു അർജുൻ സമ്മതിച്ചിരിക്കുകയാണിപ്പോൾ.

മദ്യം വാങ്ങിയത് തന്റെയൊരു സുഹൃത്തിന് വേണ്ടിയായിരുന്നുവെന്നും അല്ലു വ്യക്തമാക്കി. താൻ പറഞ്ഞ സുഹൃത്ത് ചാറ്റ് ഷോയിൽ വരുമെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു. എന്നാൽ അല്ലുവിന്റെ ആ സുഹൃത്ത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണിപ്പോൾ ആരാധകർ. സൂപ്പർ താരങ്ങളാരെങ്കിലും ആയിരിക്കുമോ ആ സുഹൃത്ത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

അല്ലു അർജുനൊപ്പം അമ്മ നിർമലയും ടോക്ക് ഷോയിലെത്തുന്നുണ്ട്. ഇന്ന് വൈകുന്നേരമാണ് വിഡിയോ പുറത്തുവരിക. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വിൽ അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ സുരക്ഷിതമാക്കാന്‍ വ്യോമസേന വിമാനങ്ങള്‍?; അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിലെത്തി; 2,60,500 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു

കര്‍ണാടകയില്‍ അധികാര കൈമാറ്റം, ഡികെ മുഖ്യമന്ത്രിയാകും; തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി തുടരും; ഹൈക്കമാന്‍ഡിന്റെ രാജ്യസഭ ഓഫര്‍ നിരസിച്ച് സിദ്ധരാമയ്യ

'പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?'; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

SCROLL FOR NEXT