അല്ലു അർഹ, അല്ലു അർജുനും കുടുംബവും/ ഫേയ്സ്ബുക്ക് 
Entertainment

അല്ലു കുടുംബത്തിലെ നാലാം തലമുറയും സിനിമയിലേക്ക്, മകളുടെ അരങ്ങേറ്റം പ്രഖ്യാപിച്ച് അല്ലു അർജുൻ; ആദ്യ ചിത്രം 'ശാകുന്തളം'

സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിലൂടെയാണ് താരസുന്ദരി അരങ്ങേറ്റം കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്റെ മകൾ അല്ലു അർഹ സിനിമയിലേക്ക്. സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിലൂടെയാണ് താരസുന്ദരി അരങ്ങേറ്റം കുറിക്കുന്നത്. അല്ലു അർജുൻ തന്നെയാണ് മകളുടെ വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. അല്ലു കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തുന്ന നാലാം തലമുറയിലെ അം​ഗമായ അർഹ. 

നാലാം തലമുറയിൽപ്പെട്ട അല്ലു അർഹയുടെ ശാകുന്തളം സിനിമയിലൂടെയുള്ള അരങ്ങേറ്റം അല്ലു കുടുംബത്തിന് അഭിമാനമാണ്. എന്റെ മകൾക്ക് അരങ്ങേറ്റം കുറിക്കാൻ മനോഹരമായ ഈ സിനിമ സമ്മാനിച്ചതിന് ​ഗുണശേഷരനും നീലിമയ്ക്കും നന്ദി പറയുന്നു- അല്ലു അർജുൻ കുറിച്ചു. 

കാളിദാസ കൃതിയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയെയാണ് അല്ലു അർഹ അവതരിപ്പിക്കുക. സാമന്ത ശാകുന്തളയായാണ് ചിത്രത്തിൽ എത്തുന്നത്. സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധേയനായ മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തനാകുന്നത്. അദിതി ബാലൻ, മോഹൻ ബാബു, മൽഹോത്ര ശിവം എന്നിവരാണ് മറ്റ് താരങ്ങൾ. രുദ്രമ്മാദേവിയുടെ സംവിധാകനായ ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT