'പുഷ്പ 2' ഗാനം പുറത്ത് 
Entertainment

തരംഗമാകാന്‍ ശ്രീലീലയുടെ കിസ്സിക്, 'പുഷ്പ 2' ഗാനം പുറത്ത്; സാമന്തയുടെ അത്ര പോരെന്ന് ആരാധകര്‍

ശ്രീലീലയുടെ ചടുല നൃത്തവുമായാണ് ഗാനം എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ആദ്യ ഭാഗത്തിന് വമ്പന്‍ ഹൈപ്പ് ഉണ്ടാക്കാന്‍ ചിത്രത്തിലെ ഗാനങ്ങള്‍ വലിയ പങ്ക് വഹിച്ചിരുന്നു. പുഷ്പ 2വിലെ ഗാനങ്ങളേയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഐറ്റം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശ്രീലീലയുടെ ചടുല നൃത്തവുമായാണ് ഗാനം എത്തിയത്.

ചെന്നൈയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് ഗാനം റിലീസ് ചെയ്തത്. കിസ്സിക് എന്ന ഗാനം ഒരുക്കിയത് ദേവി ശ്രീ പ്രസാദാണ്. ചന്ദ്രബോസാണ് വരികള്‍ എഴുതിയത്. ശുഭലക്ഷിണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ് ഗാനം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കോടിയോളം പേരാണ് വിഡിയോ കണ്ടത്.

എന്നാല്‍ ആരാധകര്‍ അത്ര തൃപ്തരല്ല എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. സാമന്തയുടെ അത്ര പോര എന്നാണ് പലരും കുറിക്കുന്നത്. കിസ്സിക് ഫയറാണെന്നും ഓ ആണ്ടവ വൈല്‍ഡ് ഫയറായിരുന്നെന്നും കമന്റുകള്‍ വരുന്നുണ്ട്. ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 തിയറ്ററില്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT