ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'വെല്‍കം നാന', 16 ദിവസത്തിന് ശേഷം വീട്ടിലെത്തി; അല്ലു അര്‍ജുനെ സ്വാഗതം ചെയ്ത് മകള്‍

വെല്‍കം നാന എന്ന് പൂക്കള്‍കൊണ്ട് നിലത്തു എഴുതിക്കൊണ്ടാണ് അര്‍ഹ അച്ഛനെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ രണ്ട് ആഴ്ചയായി സിനിമാതിരക്കുകളുടെ ഭാഗമായി ദുബായിലായിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍. 16 ദിവസത്തിന് ശേഷം വീട്ടിലെത്തിയ അല്ലുവിനെ സ്വാഗതം ചെയ്തത് മകള്‍ അര്‍ഹയുടെ സ്വീറ്റസ്റ്റ് സര്‍പ്രൈസാണ്. വെല്‍കം നാന എന്ന് പൂക്കള്‍കൊണ്ട് നിലത്തു എഴുതിക്കൊണ്ടാണ് അര്‍ഹ അച്ഛനെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്. 

സര്‍പ്രൈസ് ഒരുക്കി അര്‍ഹ

താരം തന്നെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വെല്‍കം നാന എന്ന് എഴുതിയതിന് അടുത്തായി നില്‍ക്കുന്ന അര്‍ഹയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. സ്വീറ്റസ്റ്റ് വെല്‍കം, 16 ദിവസത്തെ വിദേശ വാസത്തിന് ശേഷം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. 

പുഷ്പയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍. ആദ്യത്തെ ഭാഗം ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായിരുന്നു. മാര്‍ച്ചില്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങും. ഡിസംബറോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹയും സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ്. സാമന്തയുടെ ശാകുന്തളമാണ് ആദ്യ ചിത്രം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT