പുഷ്പ 2 X
Entertainment

ക്രിസ്മസ് കളറാക്കാൻ അല്ലു അർജുൻ; 'പുഷ്പ 2' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

2021 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാ​ഗം പുറത്തിറങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

അല്ലു അർജുൻ ചിത്രം പുഷ്പ 2 വിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കാമെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഡിസംബർ 6 നാണ് പുഷ്പ തിയറ്ററുകളിലെത്തുക. മുൻപ് ഓ​ഗസ്റ്റ് 15 ന് ചിത്രമെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാ​ഗം പുറത്തിറങ്ങിയത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. നടന്‍ ഫഹദ് ഫാസിലും പുഷ്പയിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുൻ ചിത്രമെന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ - ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

സ്നേഹപൂർവം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

വിദേശ നിക്ഷേപകര്‍ വീണ്ടും വില്ലന്‍മാരായി, ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു, രൂപയ്ക്ക് നേട്ടം

ചെയ്യാത്ത കുറ്റത്തിന് 43 വര്‍ഷം ജയിലില്‍; സുബ്രഹ്മണ്യം വേദത്തിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തില്ല

SCROLL FOR NEXT