ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

കച്ചാ ബദാമിന് ചുവടുവച്ച് അല്ലുവിന്റെ 'കുട്ടി ബദാം'; വൈറലായി അർഹയുടെ വിഡിയോ

വൈറലാവുന്നത് സൂപ്പർതാരം അല്ലു അർജുന്റെ മകൾ അർഹയുടെ കച്ചാ ബദാം ആണ്

സമകാലിക മലയാളം ഡെസ്ക്

ച്ചാ ബദാം എന്ന ​ഗാനമാണ് കുറച്ചുനാളായി ഇൻസ്റ്റ​ഗ്രാമിലെ ട്രെൻഡ്. സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കച്ചാ ബദാമിന് ചുവടുവച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂപ്പർതാരം അല്ലു അർജുന്റെ മകൾ അർഹയുടെ കച്ചാ ബദാം ആണ്. താരം തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ മകളുടെ വിഡിയോ പങ്കുവച്ചത്.

വിഡിയോ പങ്കുവച്ച് അല്ലു അർജുൻ

എന്റെ ലിറ്റിൽ ബദാം അർഹ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. പജാമയിൽ വീട്ടിൽ നിന്നുകൊണ്ടാണ് കുട്ടിത്താരത്തിന്റെ ഡാൻസ്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഇതിനോടകം 36 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. അച്ഛനെ പോലെ മകളും നല്ല ഡാൻസുകാരിയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. 

ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരൻ

ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരൻ തന്റെ കപ്പലണ്ടി കച്ചവടം നടത്തിക്കൊണ്ട് പാടിയ പാട്ടാണ് കച്ചാ ബദാം. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. രാജ്യാതിര്‍ത്തികളും ഭാഷകളും ഭേദിച്ച് ​ഗാനം വൈറലായിക്കഴിഞ്ഞു. 

അർഹ സിനിമയിലേക്ക്

അച്ഛന്റെ പാദ പിന്തുർന്ന് അർഹ അഭിനയരം​ഗത്തേക്ക് ചുവടുവയ്ക്കുകയാണ്. സാമന്ത നായികയായി എത്തുന്ന ശാകുന്തളം എന്ന ചിത്രത്തിലാണ് അല്ലു അർഹ അഭിനയിക്കുക. രുദ്രമാദേവിയുടെ സംവിധായകൻ ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയായാണ് അല്ലു അർഹ അഭിനയിക്കുക. അടുുത്തിടെ ദുബായ് യാത്ര കഴിഞ്ഞെത്തിയ അല്ലുവിന് അർഹ നൽകിയ സർപ്രൈസ് വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT