Allu Sirish  ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

അല്ലു അർജുന്റെ സഹോദരനും തെലുങ്ക് നടനുമായ അല്ലു സിരിഷ് വിവാഹിതനാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് അല്ലു സിരിഷ് തന്നെയാണ് ആരാധകരോട് സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. 'ഒടുവിൽ എന്റെ ജീവിതത്തിലെ പ്രണയവുമായുള്ള വിവാഹനിശ്ചയം സന്തോഷപൂർവം കഴിഞ്ഞു, നയനിക'- എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് അല്ലു സിരിഷ് കുറിച്ചിരിക്കുന്നത്.

ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇരുവരും മോതിരം കൈമാറി. വെള്ള എത്തിനിക് വെ‍യറിൽ അല്ലു സിരിഷിനെയും ചുവപ്പു ലെഹങ്കയിൽ നയനികയും ചിത്രങ്ങളിൽ കാണാം. തെലു​ഗു ആചാര പ്രകാരം വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അല്ലു അർജ്ജുനും ചിരഞ്ജീവിയും റാം ചരണും വരുൺ തേജയും കുടുംബത്തോടൊപ്പം പങ്കെടുത്തു.

ഹൈദരാബാദിലെ ഒരു സമ്പന്ന ബിസിനസ് കുടുംബത്തിലെ അംഗമാണ് നയനിക. നിർമാതാവ് അല്ലു അരവിന്ദിന്റെ ഇളയ മകനാണ് അല്ലു സിരിഷ്. ഗൗരവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്.

രാധ മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതമായിരുന്നു നായിക. തെലുങ്കിലും തമിഴിലും ഒരേസമയം ഗൗരവം ചിത്രീകരിച്ചു. 2017ൽ മോഹൻലാൽ നായകനായ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അല്ലു സിരിഷ് ചുവടു വച്ചു.

Cinema News: Actor Allu Sirish share his engagement photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

SCROLL FOR NEXT