ഗോൾഡ് ടീസറിൽ നിന്ന്, അൽഫോൺസ് പുത്രൻ/ ഫെയ്സ്ബുക്ക് 
Entertainment

പാതിവെന്ത ടീസർ: ​ഗോൾഡ് ആരാധകർക്കായി വിഡിയോയുമായി അൽഫോൺസ് പുത്രൻ

‘ഗോൾഡ്’ സിനിമയുടെ ഇതുവരെ പുറത്തുവിടാത്ത ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അൽഫോൺസ്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ​ഗോൾഡ്. പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ച് പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ആരാധകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായി. ഇപ്പോൾ ‘ഗോൾഡ്’ സിനിമയുടെ ഇതുവരെ പുറത്തുവിടാത്ത ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അൽഫോൺസ്.

ഗോള്‍ഡിന്റെ റിലീസ് ചെയ്യാത്ത പാതിവെന്ത ടീസര്‍. ഗോള്‍ഡ് ആരാധകര്‍ക്കു വേണ്ടി. ലോഗോ ഡിസൈന്‍ ചെയ്യുന്നതിനും കളര്‍ കറക്ഷന്‍ നടത്തുന്നതിനും സൗണ്ട് ഡിസൈന്‍ ചെയ്യുന്നതിനും ബിജിഎം ഇടുന്നതിനും മുന്‍പ്. നിങ്ങള്‍ ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പാതി വെന്ത ടീസറാണ്.- എന്നാണ് അല്‍ഫോണ്‍സ് കുറിച്ചത്.

2022 ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ അൽഫോൻസ് പുത്രൻ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ്, നയൻതാര, സൈജു കുറുപ്പ്, ഷമ്മി തിലകൻ, വിനയ് ഫോർട്ട്, ലാലു അലക്സ് തുടങ്ങിയ വലയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. തിയറ്ററുകളിലും ചിത്രം ശ്രദ്ധനേടിയില്ല. പിന്നാലെ തിയറ്റർ ഉടമകൾ ഉൾപ്പടെയുള്ളവർക്കെതിരെ ആരോപണവുമായി അൽഫോൺസ് രം​ഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT