സുനിൽ ഷെട്ടി, രാഹുലും ആദിയയും വിവാഹത്തിൽ/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'സൗത്ത് ഇന്ത്യന്‍ പയ്യന്മാരെ പ്രേമിക്കാന്‍ മകളോട് എപ്പോഴും പറയുമായിരുന്നു'; സുനില്‍ ഷെട്ടി

തന്റെ ജന്മനാടായ മംഗളൂരുവില്‍ നിന്നുള്ള ആളാണ് രാഹുല്‍ എന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റേയും ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആദിയ ഷെട്ടിയുടേയും വിവാഹം വന്‍ ആഘോഷമായിരുന്നു. മകള്‍ രാഹുലുമായുള്ള പ്രണയം അറിഞ്ഞ് താന്‍ സന്തോഷിച്ചു എന്ന് പറയുകയാണ് സുനില്‍ ഷെട്ടി. കപില്‍ ശര്‍മ ഷോയില്‍ എത്തിയപ്പോഴാണ് രാഹുലും ആദിയയുമായുള്ള ബന്ധത്തേക്കുറിച്ച് സുനില്‍ ഷെട്ടി വാചാലനായത്. 

തെന്നിന്ത്യന്‍ പയ്യനെ പ്രണയിക്കണമെന്ന് താന്‍ മകളോട് എപ്പോഴും പറയുമായിരുന്നു എന്നാണ് സുനില്‍ ഷെട്ടി പറയുന്നത്.  തന്റെ ജന്മനാടായ മംഗളൂരുവില്‍ നിന്നുള്ള ആളാണ് രാഹുല്‍ എന്നത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവച്ചു. 

എയര്‍പോര്‍ട്ടില്‍ വച്ച് രാഹുലിനെ കണ്ടപ്പോള്‍ താന്‍ ഏറെ ആവേശവാനായി. എന്റെ ജന്മനാടായ മാംഗളൂരുവില്‍ നിന്നുള്ളയാളാണ് എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. വീട്ടില്‍ വന്ന് ഈ കാര്യം ആദിയയോടും മാനയോടും പറഞ്ഞപ്പോള്‍ അവര്‍ ഒന്നും മിണ്ടാതെ പരസ്പരം നോക്കി. പിന്നീട് മാന വന്നാണ് രാഹുലും ആദിയയും തമ്മില്‍ കാണുന്നുണ്ടെന്ന് പറയുന്നത്. ആദിയ അന്നോട് ഇത് പറഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ വളരെ സന്തോഷവാനായിരുന്നു. സൗത്ത് ഇന്ത്യന്‍ ആണ്‍കുട്ടികളെ പ്രേമിക്കാന്‍ ഞാന്‍ എന്നും മകളോട് പറയുമായിരുന്നു. എന്റെ ജന്മസ്ഥലത്തുനിന്ന് കുറച്ചു കിലോമീറ്ററുകള്‍ മാത്രമാണ് രാഹുലിന്റെ വീട്ടിലേക്കുള്ളത്.- സുനില്‍ ഷെട്ടി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT