ചിത്രം: ഫേസ്ബുക്ക് 
Entertainment

അമ്മ മുകളിലിരുന്ന് എനിക്ക് ഹാപ്പി ബർത്ത്ഡേ പാടുന്നുണ്ടാകും; വേദനയോടെ അക്ഷയ് കുമാർ

അക്ഷയ് കുമാറിന് ചൊവ്വാഴ്ചയാണ് തന്റെ അമ്മയെ നഷ്ടപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന് ചൊവ്വാഴ്ചയാണ് തന്റെ അമ്മയെ നഷ്ടപ്പെടുന്നത്. അതിനുപിന്നാലെ തന്റെ 54ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച കുറിപ്പാണ് ആരാധകരുടെ ഹൃദയം കവരുന്നത്. അമ്മ മുകളിലിരുന്ന് തനിക്കായി ഹാപ്പി ബർത്ത്ഡേ പാടുന്നുണ്ടാകുമെന്നാണ് താരം കുറിച്ചത്.

'ഇതേ രീതിയിലുള്ള പിറന്നാൾ ഒരിക്കലും ആ​ഗ്രഹിച്ചിരുന്നില്ല, പക്ഷേ എനിക്ക് ഉറപ്പുണ്ട് മുകളിലിരുന്ന് അമ്മ എനിക്കായി ഹാപ്പി ബർത്ത്ഡേ പാടുന്നുണ്ടാകും. ആദരാഞ്ജലികൾക്കും ആശംസകൾക്കും നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു. ജീവിതം മുന്നോട്ടുതന്നെ പോകും.' - അക്ഷയ് കുമാർ കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള പഴയ ഫോട്ടോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 

ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അരുണ ഭാട്ടിയ മരിക്കുന്നത്. താരം തന്നെയാണ് അമ്മയുടെ മരണ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സിന്‍ഡ്രല്ലയുടെ ഷൂട്ടിനായി യുകെയില്‍ ആയിരുന്ന അക്ഷയ് കുമാര്‍ അമ്മ ആശുപത്രിയില്‍ ആയതിനെത്തുടര്‍ന്നാണ് നാട്ടിലേക്കു തിരിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT