അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും എക്സ്
Entertainment

ആദ്യം കണ്ട ദിവസത്തിന്റെ ഓര്‍മയ്ക്ക്; അമല പോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ്

ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാര്‍ഷികവും മകന്‍ ഇളൈയുടെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ജഗദ് പോസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ടി അമല പോളിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ് ജഗദ്. ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാര്‍ഷികവും മകന്‍ ഇളൈയുടെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ജഗദ് പോസ്റ്റ് ചെയ്തത്.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ആഘോഷം. വാര്‍ഷികാഘോഷത്തിന്റെ കേക്കിന്റെ ചിത്രവും ജഗദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'മൈ ബോയ്സ്' എന്ന ക്യാപ്ഷനോടെ കുഞ്ഞിന്റേയും ജഗദിന്റേയും ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അമലയും പങ്കുവെച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ജൂണില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. നിലവില്‍ നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയാണ് ജോലി ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി