Amala Paul ഇൻസ്റ്റ​ഗ്രാം
Entertainment

അമല പോൾ നായിക; എം പത്മകുമാർ ചിത്രത്തിൻ്റെ പൂജ നടന്നു

എം പി സുനീഷ് കുമാറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ഉയിർ' എന്ന സിനിമയ്ക്ക് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ വെള്ളിയാഴ്ച നടന്നു. അമല പോളാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. രാജ്‌സാഗർ ഫിലിംസിന്‍റെ ബാനറിൽ രമേഷ് ഗോപിനാഥനാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു, ഇന്ദ്രൻസ്, റോണി ഡേവിഡ് രാജ്, ദീപൻ ശിവരാമൻ, ആദ്യ അമിത് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എം പി സുനീഷ് കുമാറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഷംനാസ് എം അഷ്‌റഫ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, സുജൻ കുമാർ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

എം പി സുനീഷ് കുമാറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഷംനാസ് എം അഷ്‌റഫ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ, സുജൻ കുമാർ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. നിർമ്മാതാവ് രമേഷ് ഗോപിനാഥൻ്റെ മാതാവ് ഉഷ ശ്രീധരൻ, ഭാര്യ ശ്രിഷ രമേഷ്, മക്കൾ നന്ദിത, അഭിനവ്, സഹോദരിമാർ റീജ, രാജി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.

നിർമ്മാതാവ് രമേഷ് ഗോപിനാഥൻ്റെ മാതാവ് ഉഷ ശ്രീധരൻ, ഭാര്യ ശ്രിഷ രമേഷ്, മക്കൾ നന്ദിത, അഭിനവ്, സഹോദരിമാർ റീജ, രാജി എന്നിവർ ചേർന്ന് ദദ്രദീപം കൊളുത്തി. മുൻ മന്ത്രി വത്സരാജ്, സുധാകരൻ, മമ്പറം ദിവാകരൻ, കലാസംഘം ഹംസ, ഖാദർ ഹസൻ, റാസ സലിം, സുജൻ, രജിലാൽ, ജിത്തു എന്നിവരും ചടങ്ങിൽ ദദ്രദീപം തെളിയിക്കുകയുണ്ടായി. മാഹി എം എൽ എ അശോക് കുമാർ ക്ലാപ്പടിച്ചു. ലിബർട്ടി ബഷീർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. നന്ദഗോപൻ, കെ കെ നിഷാദ് എന്നിവർ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഹരിനാരായണൻ, മുത്തു, വിവേക് മുഴക്കുന്ന് എന്നിവർ വരികളെഴുതുന്നു. എഡിറ്റർ: സൂരജ് ഇ എസ്, ആർട്ട്: സാബുറാം, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: രതീഷ് അമ്പാടി, വസ്ത്രലങ്കാരം: സമീറ സനീഷ്, നൃത്തസംവിധാനം: ദിനേഷ് കുമാർ, അനു വിശ്വനാഥ്, സ്റ്റണ്ട്സ്: പി സി സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർമാർ: ആകാശ് എം, സാജി മൂണ്ടൂർ, രാഹുൽ കൃഷ്ണൻ വി, പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അഷ്‌റഫ് പഞ്ഞാര, ഫിനാൻസ് കൺട്രോളർ: അനിൽ കുമാർ മാങ്കാവ്, ഫിനാൻസ് മാനേജർമാർ: ബിജു പാറയ്ക്കൽ, എം കെ ദിലീപ് കുമാർ, ആദിത്യൻ സി, സ്റ്റിൽസ്: സിബി, പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്‍റർടെയ്ൻമെന്‍റ്.

Amala Paul upcoming movie update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ നാലുമണി എന്നൊരു സമയം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഉത്തരം വേണം, ഇല്ലെങ്കില്‍ എന്റെ ശവമായിരിക്കും കാണുക'; ചെന്നിത്തലയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ച് കുടുംബം

ഫോം 6 ഭേദഗതി ചെയ്തിട്ടില്ല; എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

'ചതിച്ചതാ'... ഒറ്റ റണ്‍, വന്‍ വിവാദം!

സി ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു

ആ തോല്‍വിയില്‍ വിറച്ചോ? ടീം എങ്ങനെ വേണം... 'തല പുകച്ച്' ഓസീസ്!