രാം സേതു പോസ്റ്റർ/ ട്വിറ്റർ 
Entertainment

ആമസോൺ പ്രൈം ഇനി നിർമാണത്തിലേയ്ക്കും; ആദ്യ ചിത്രം അക്ഷയ് കുമാറിന്റെ രാം സേതു 

അയോധ്യയിലാണ് സിനിമയുടെ ചിത്രീകരണം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ നിർമാണ രംഗത്തേക്ക് ചുവടുവച്ച് ആമസോൺ പ്രൈം വിഡിയോ. അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'രാം സേതു' ആണ് ആമസോൺ പ്രൈം നിർമ്മിക്കുന്ന ആദ്യ ചിത്രം.  അഭിഷേക് ശർമയാണ് ചിത്രമൊരുക്കുന്നത്. 

എന്തിരൻ 2വിനു ശേഷം അക്ഷയ് കുമാർ - ലൈക പ്രൊഡക്‌ഷൻസ് ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാർച്ച് 18ന് അയോധ്യയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. 

ചിത്രത്തിൽ ആർക്കിയോളജിസ്റ്റിന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. നുസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് താരങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT