ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ', കൊഞ്ചിപ്പറഞ്ഞ് അച്ചു, അമ്പിളിദേവിയെ ഉമ്മകൾകൊണ്ട് മൂടി മക്കൾ; വിഡിയോ

മക്കൾക്കൊപ്പമുള്ള കാർ യാത്രയുടെ സന്തോഷ നിമിഷങ്ങളാണ് താരം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ലയാളികളുടെ ഇഷ്ടതാരമാണ് അമ്പിളി ദേവി. നടൻ ആദിത്യൻ ജയനുമായുള്ള ദാമ്പത്യജീവിതവും വേർപിരിയലുമെല്ലാം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തന്റെ രണ്ട് മക്കൾക്കൊപ്പം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരം. സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മക്കൾക്കൊപ്പമുള്ള അമ്പിളി ദേവിയുടെ രസകരമായ വിഡിയോ ആണ്. മക്കൾക്കൊപ്പമുള്ള കാർ യാത്രയുടെ സന്തോഷ നിമിഷങ്ങളാണ് താരം പങ്കുവച്ചത്. 

ഇളയമകൻ അച്ചുവിന്റെ കുസൃതിയും മൂത്ത മകൻ അപ്പുവിന്റെ സ്നേഹവുമാണ് വിഡിയോയിൽ. ‘വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’ എന്ന മോഹൽ ലാലിന്റെ പഞ്ച് ഡയലോഗ് കൊഞ്ചലോടെ പറയുന്ന അച്ചുവിനെയാണ് വിഡിയോയിൽ കാണുന്നത്. അമ്മയെ  കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ടുമൂടുകയാണ് രണ്ടുപേരും. ജീവിതം മനോഹരമാണ് എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

അമ്പിളി ദേവിയുടേയും മക്കളുടേയും വിഡിയോ ആരാധകരുടെ മനം നിറയ്ക്കുകയാണ്. സ്നേഹം അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.  ഈ മക്കളിലൂടെ അമ്പിളിയുടെ സങ്കടങ്ങളൊക്കെ മാറുമെന്നാണ് ആരാധകരുടെ കമന്റുകൾ. ഇപ്പോൾ കനൽപൂവ് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെ മക്കളുടേയും കുടുംബത്തിന്റേയും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT