Jishin, Ameya ഇൻസ്റ്റ​ഗ്രാം
Entertainment

'സ്ത്രീകളുടെ ശരീരഭാ​ഗങ്ങൾ വർണിച്ച് വൃത്തിക്കെട്ട കമന്റുകൾ'; വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വന്ന നെ​ഗറ്റീവ് കമന്റുകളെക്കുറിച്ച് അമേയ

100 നല്ല കമന്‍റും കാണും 100 മോശം കമന്‍റും കാണും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷന് ശേഷമാണ് നടൻ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വന്ന നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിക്കുകയാണ് ജിഷിനും അമേയയും.

സോഷ്യല്‍ മീഡിയയില്‍ വൃത്തിക്കെട്ട കമന്‍റുകള്‍ കാണാറുണ്ടെന്നും അതുകൊണുമ്പോള്‍ മാനസിക രോഗികളുണ്ടെന്ന് തോന്നാറുണ്ടെന്നും അമേയ പറഞ്ഞു. "നല്ലൊരു ദിവസമായത് കൊണ്ട് ടെന്‍ഷനടിക്കണ്ട എന്ന് കരുതി സോഷ്യല്‍ മീഡിയ നോക്കിയില്ല, പിന്നെ സുഹൃത്തുക്കളും പറഞ്ഞു നോക്കണ്ടെന്ന്.

ഫെയ്​സ്ബുക്കില്‍ കുറേ ആളുകള്‍ നെഗറ്റീവ് കമന്‍റ് ചെയ്യുന്നുണ്ട്, നീ അത് നോക്കണ്ട, ആളുകള്‍ക്ക് കുശുമ്പും അസൂയയുമാണ് എന്ന് പറഞ്ഞു. ഇപ്പോള്‍ കമന്‍റുകള്‍ കണ്ടാല്‍ വിഷമിക്കാറില്ല. കുറച്ച് ദിവസം മുന്‍പ് മറ്റൊരു ആര്‍ട്ടിസ്റ്റിന്‍റെ അക്കൗണ്ടിലെ കമന്‍റുകള്‍ കണ്ടിരുന്നു. വൃത്തിക്കെട്ട രീതിയിലാണ്. ശരിക്കും മാനസിക രോഗികളുള്ളതുപോലെ എനിക്ക് തോന്നി.

സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വര്‍ണിച്ചുള്ള വൃത്തിക്കെട്ട കമന്‍റുകള്‍. 100 നല്ല കമന്‍റും കാണും 100 മോശം കമന്‍റും കാണും. നമ്മള്‍ എല്ലാം സ്വാഗതം ചെയ്യുന്നു".- ഓണ്‍ലൈന്‍ മലയാളി ഇവന്‍റ്സിന് നല്‍കിയ പ്രതികരണത്തില്‍ അമേയ പറഞ്ഞു. ഇത്തരം കമന്‍റുകള്‍ പ്രതീക്ഷിച്ചതാണെന്ന് ജിഷിനും പറഞ്ഞു. "പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഇല്ല.

അവിടെ ജെന്‍ സി പിള്ളേരാണല്ലോ. ഫെയ്​സ്ബുക്ക് കടന്ന് ഇപ്പുറത്തേക്ക് വരാത്ത അമ്മാവന്മാരും അമ്മായിമാരുമുണ്ടല്ലോ, അവര്‍ക്കാണ് ഈ ചൊറിച്ചില്‍ മുഴുവനും".- ജിഷിന്‍ പറഞ്ഞു. ​

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു അമേയയുടെയും ജിഷിന്റെയും വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

Cinema News: Ameya reacts to negative comments after her marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി