'വിജയ്‌യോട് എനിക്ക് അസൂയ തോന്നി, കട്ടൗട്ട് വച്ച് അദ്ദേഹം മുഖ്യമന്ത്രിയായി; 15 വർഷമായിട്ട് ഞാൻ തെരുവുകളിൽ അലഞ്ഞു നടക്കുന്നു'

പക്ഷേ നമ്മൾ മാനുഷികമായി ചിന്തിക്കേണ്ടതുണ്ട്.
Vijay, Pawan Kalyan
Vijay, Pawan Kalyanവിഡിയോ സ്ക്രീൻഷോട്ട്, എക്സ്
Edited By:
Updated on
1 min read

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിച്ച് ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. തനിക്ക് വിജയ്‍യോട് അസൂയ തോന്നുന്നുവെന്നാണ് അദ്ദേഹം തമാശ രൂപേണ ഒരു പൊതുപരിപാടിയിൽ പറഞ്ഞത്. താൻ 15 വർഷത്തോളം തെരുവിൽ ഇറങ്ങി കഷ്ടപ്പെട്ടാണ് രാഷ്ട്രീയം കെട്ടിപ്പടുത്തതെന്നും, എന്നാൽ വിജയ്‌യുടെ പാർട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വിജയം നേടിയെന്നും പവൻ കല്യാൺ പറഞ്ഞു.

"ഈ കഴിഞ്ഞ ദിവസങ്ങളിലെ തമിഴ്നാട് രാഷ്ട്രീയം ഞാൻ നോക്കുകയായിരുന്നു. അവർ അത് എത്ര നിസാരമായാണ് ചെയ്തത്. എനിക്ക് അസൂയ തോന്നി. കട്ടൗട്ടുകളും ഹോളോഗ്രാമുകളും വെച്ച് വിജയ് മുഖ്യമന്ത്രിയായി. ഞാൻ 15 വർഷമായി തെരുവുകളിൽ അലഞ്ഞുനടന്നു, പക്ഷേ... (ചിരിക്കുന്നു). ഞാൻ തമാശ പറഞ്ഞതാണ്".- പവൻ കല്യാൺ പറഞ്ഞു.

Vijay, Pawan Kalyan
'അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി പറഞ്ഞു'; ലക്ഷ്മി പ്രിയയ്ക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

"പക്ഷേ നമ്മൾ മാനുഷികമായി ചിന്തിക്കേണ്ടതുണ്ട്. എന്തെങ്കിലും പറയണമെങ്കിൽ നിങ്ങൾക്ക് വളരെയധികം അറിവ് ആവശ്യമാണ്. എന്തിനാണ് ഞാൻ 15 വർഷം ഇത്രയധികം കഷ്ടപ്പെട്ടത് ?.

Vijay, Pawan Kalyan
'ആരുടെ കൂടെയാ നിൽക്കുന്നത് എന്നോർത്ത് പല സമയത്തും ഞാൻ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്'; സൂര്യയ്ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് നസ്‌ലിൻ

കാരണം ഒരു പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് മനസിലാക്കേണ്ടതുണ്ട്".- പവന്‍ കല്യാണ്‍ കൂട്ടിച്ചേർത്തു. ആന്ധ്ര പ്രദേശ് രാഷ്ട്രീയത്തിൽ മാറ്റം വരുത്തുമെന്ന വാഗ്ദാനത്തോടെ 2014 ൽ ആണ് പവൻ കല്യാൺ ജന സേന പാർട്ടി ആരംഭിച്ചത്.

Summary

Pawan Kalyan reacts to Vijay's political victory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com