അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ/ ഫേയ്സ്ബുക്ക് 
Entertainment

അമിതാഭ് ബച്ചനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു; ദ ഇന്റേൺ ഹിന്ദിയിലേക്ക്

അന്തരിച്ച നടൻ ഋഷി കപൂർ അഭിനയിക്കാനിരുന്ന കഥാപാത്രമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നു. ഹോളിവുഡിലെ സൂപ്പർഹാറ്റ് ചിത്രം ദി ഇന്റേണിന്റെ ഹിന്ദി റീമക്കിലാണ് ഇരുവരും ഒന്നിക്കുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് വാർത്ത ആരാധകരുമായി പങ്കുവെച്ചത്. അന്തരിച്ച നടൻ ഋഷി കപൂർ അഭിനയിക്കാനിരുന്ന കഥാപാത്രമാണ് ഇത്.

അമിത് രവിന്ദ്രനാഥ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിട്ടയറായ 70 കാരൻ സീനിയർ ഇന്റേണായി ജോലിക്ക് കയറുന്നതാണ് ചിത്രത്തിൽ പറയുന്നത്. 2015 ൽ റിലീസ് ചെയ്ത ചിത്രം നാൻസി മെയേഴ്സാണ് സംവിധാനം ചെയ്തത്. റോബർട്ട് ഡി നെയ്റോ അവതരിപ്പിച്ച റോളിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്. അന്നെ ഹത് വെ ആയിരുന്നു ചിത്രത്തിൽ നായിക. 

ദീപികയും അമിതാഭ് ബച്ചനുമുള്ള പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2015 ൽ പുറത്തിറങ്ങിയ പികുവിലാണ് അമിതാഭ് ബച്ചനു് ദീപികയും ഒന്നിച്ച് അഭിനയിച്ചത്. അച്ഛനും മകളുമായാണ് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !