അമിതാഭ് ബച്ചന്‍/ ഫേയ്സ്ബുക്ക് 
Entertainment

അമിതാഭ് ബച്ചന് സര്‍ജറി, ഒന്നും എഴുതാനാവില്ലെന്ന് താരം; ആശങ്കയില്‍ ആരാധകര്‍

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സര്‍ജറി നടത്തിയെന്നാണ് താരം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് അമിതാഭ് ബച്ചന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ആരോഗ്യസ്ഥിതിയെക്കുറിച്ച് താരം പങ്കുവെച്ച ട്വീറ്റാണ്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സര്‍ജറി നടത്തിയെന്നാണ് താരം കുറിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

'ആരോഗ്യസ്ഥിതി... സര്‍ജറി... എഴുതാനാവില്ല'- എന്നാണ് അമിതാഭ് ബച്ചന്‍ ശനിയാഴ്ച കുറിച്ചത്. അതിന് പിന്നാലെ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക അറിയിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തി. എന്തിനു വേണ്ടിയായിരുന്നു സര്‍ജറി എന്നാണ് ആരാധകരുടെ ചോദ്യം. വേഗം ഭേദമാകട്ടെയെന്നും ആരാധകര്‍ ആശംസിക്കുന്നുണ്ട്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അടുത്ത ദിവസം വരെ തിരക്കിലായിരുന്നു താരം. അതിനിടെ എന്താണ് സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമിതാഭ് ബച്ചന് കോവിഡ് ബാധിച്ചിരുന്നു. നീണ്ട നാളത്തെ ചികിത്സക്കൊടുവിലാണ് താരം രോഗമുക്തി നേടിയത്. അതിന് പിന്നാലെ താരം സിനിമയില്‍ സജീവമായിരുന്നു. ഇപ്പോള്‍ അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് താരം. കഴിഞ്ഞ വര്‍ഷമാണ് അജയ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ബിഗ് ബി പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT