വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'അമ്മ' പ്രവേശന ഫീസ് ഇരട്ടിയാക്കി; അംഗത്വമെടുക്കാൻ ഇനി 2,05,000 രൂപ 

നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു പ്രവേശന ഫീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താര സംഘടനയായ 'അമ്മ'യിൽ അംഗമാകാനുള്ള പ്രവേശന ഫീസ്​ കൂട്ടി. 2,05,000 രൂപയാണ് പുതുക്കിയ പ്രവേശന ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്ന പ്രവേശന ഫീസാണ് ഇന്നലെ ചേർന്ന ജനറൽ ബോഡിയിൽ ഇരട്ടിയിലധികമായി കൂട്ടിയത്. 

അമ്മയിലെ മുതിർന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന്​ പ്ര​ത്യേക സംവിധാനം ഒരുക്കാനും തീരുമാനമെടുത്തു. 120 അംഗങ്ങൾക്ക്​ പ്രതിമാസ കൈനീട്ടമായി 5,000 രൂപ വീതം നൽകുന്നുണ്ട്​. സ്വകാര്യ ചാനലുകളുമായി ചേർന്ന്​ ഷോ സംഘടിപ്പിക്കാനും നല്ല സ്ക്രിപ്​റ്റ്​ ലഭിച്ചാൽ സിനിമ നിർമിക്കാനും യോ​ഗത്തിൽ തീരുമാനിച്ചു. വെബ്​ സീരീസ്​ തുടങ്ങുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 

'അമ്മ'യില്‍ ഇനി ആഭ്യന്തര പ്രശ്‌ന പരിഹാര സമിതി ഇല്ല. പകരം മുഴുവന്‍ സിനിമാ മേഖലയ്ക്കും വേണ്ടി ഫിലിം ചേംബറിന് കീഴില്‍ കമ്മിറ്റി നിലവില്‍ വരുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം