ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഫയല്‍ ചിത്രം
Entertainment

'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം; ഔദ്യോ​ഗികപക്ഷം സിദ്ദിഖിനൊപ്പം

സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ നീണ്ട കാലം ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ ആ സ്ഥനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിദ്ദിഖിനാണ് ഔദ്യോ​ഗികപക്ഷത്തിന്റെ പിന്തുണന. നിലവിൽ സംഘടനയുടെ ഖജാൻജിയാണ് അദ്ദേഹം. അതേസമയം നാല് തവണ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-21 കാലത്ത് എക്സിക്യൂട്ടീസ് കമ്മിറ്റിയം​ഗമായിരുന്നു.

കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയിരുന്നു. എന്നാൽ മോഹൻലാൽ വന്നതോടെ പിന്മാറുകയായിരുന്നു. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരമൊഴിവായി. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജുപിള്ള, ജയൻ ചേർത്തല എന്നിവരാണ് മത്സരിക്കുന്നത്. ആദ്യമായാണ് ജയൻ ചേർത്തല മത്സര രംഗത്തിറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അനൂപ് ചന്ദ്രൻ, ബാബുരാജ് എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ നടൻ ഉണ്ണി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നംഗ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പന്ത്രണ്ടുപേർ മത്സര രംഗത്തുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, അൻസിബ ഹസൻ, അനന്യ, സരയൂമോഹൻ, ജോയ് മാത്യു, ഡോ. റോണി ഡേവിഡ്, വിനു മോഹൻ എന്നിവരാണവർ.

ഈ മാസം 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT