താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് ഇനി ഡിജിറ്റൽ ഐഡി കാർഡ്. പുതിയ ഐഡി കാർഡി നടൻ മമ്മൂട്ടിക്ക് നൽകി അമ്മ പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം നിർവഹിച്ചു. ഇൻഷുറൻസ്, ബാങ്ക് തുടങ്ങി പല സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയോടെയാണ് കാർഡിന്റെ പ്രവർത്തനം. ലോഹം കൊണ്ട് നിർമ്മിച്ച ഈ കാർഡിന്റെ ആശയത്തിന് പിന്നിൽ ഇടവേള ബാബുവാണ്. രാജ്യത്തിന് പുറത്തു യാത്ര ചെയ്തപ്പോൾ കിട്ടിയ ഒറു കാർഡില്ഡ നിന്നാണ് ഇത്തരത്തിലൊരു ആശയം കിട്ടയത്.
കാലത്തിനനുസരിച്ച് 'അമ്മ'യും മാറുകയാണെന്നും അംഗങ്ങൾക്കായി ഇത്തരം സാങ്കേതിക വിദ്യയുള്ള ഐഡി കാർഡ് കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സംഘടന നൽകുന്നതെന്നും ഇടവേള ബാബു വ്യക്തമാക്കി. ‘അമ്മ’യുടെ ഡിജിറ്റൽ ഫോം പൂരിപ്പിച്ചു നൽകിയ അംഗങ്ങൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ പുതിയ ഐഡി കാർഡ് ലഭിക്കും.
ഇതിൽ ഒരു ക്യു ആർ കോഡ് ഉണ്ടാകും. ചിപ്പ് പതിപ്പിച്ച കാർഡ് ആയതിനാൽ നമുക്ക് ഇവിടെ ഇരുന്നുകൊണ്ട് സോഫ്റ്റ്വെയർ വഴി ഈ കാർഡിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്താനും അപ്ഡേറ്റ് ചെയ്യാനും കഴിയും. 'അമ്മ'യിലെ എല്ലാ അംഗങ്ങൾക്കും ഈ കാർഡ് ലഭ്യമാകും. ഇൻഷുറൻസ്, ബാങ്ക് വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇതുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും ഇടവേള ബാബു പറഞ്ഞു.
എയർപോർട്ടിൽ ലോഞ്ച് കാർഡ് ആയി ഉപയോഗിക്കാം. 'അമ്മ'യുടെ ഓഫീസിൽ എത്തുമ്പോൾ ഈ കാർഡ് സ്കാൻ ചെയ്താൽ ആരൊക്കെ വന്നു വന്നില്ല എന്നൊക്കെ അറിയാൻ പറ്റും. കാർഡ് വരുന്നതോടെ ജനറൽ ബോഡിക്ക് വരുമ്പോൾ രജിസ്റ്ററിൽ ഒപ്പിടേണ്ട കാര്യമില്ല. ഈ കാർഡ് സ്കാൻ ചെയ്താൽ ഇതിലുള്ള എല്ലാ വിവരങ്ങളും അംഗങ്ങൾക്ക് അറിയാം. എന്നാൽ ഇതിന് കുറച്ചു കൂടി സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ കമ്പനികളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഈ കാർഡ് സ്പോൺസർ ചെയ്യാനുള്ള അവസരവും ഉണ്ട്. സ്പോൺസർ ചെയ്യുന്നവരുടെ പേരുകള് കാർഡിൽ ഉണ്ടാകും. അങ്ങനെ ഒരു വരുമാന മാർഗവും ഉണ്ടാകും. ഇത് ഇവിടെ ബാങ്കുകൾ പോലും ഇതുവരെ ചെയ്തിട്ടില്ല. ആറുമാസത്തെ പരീക്ഷണങ്ങളിൽ നിന്നാണ് ഈ കാർഡിന്റെ രൂപകൽപന നടന്നത്. ലോക്നാഥ് ബെഹ്റ സാറിനോട് സംസാരിച്ചപ്പോൾ അദ്ദേഹം വലിയ താൽപര്യം കാണിച്ചുവെന്നും ഇടവേള ബാബു പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates