Gouri Kishan ഫെയ്സ്ബുക്ക്
Entertainment

'ഗൗരി നിന്റെ വേദന ഞങ്ങള്‍ മനസിലാക്കുന്നു; ബോഡി ഷെയ്മിങ് ആര് ചെയ്താലും തെറ്റ്'; പിന്തുണയുമായി അമ്മ

ഖേദം രേഖപ്പെടുത്തി ചെന്നൈ പ്രസ് ക്ലബ്ബും രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഗൗരി കിഷന് പിന്തുണയുമായി താരസംഘടന അമ്മ. ഗൗരിയുടെ വേദന മനസിലാക്കുന്നുവെന്നും ബോഡി ഷെയ്മിങ് ശരിയല്ലെന്നുമാണ് അമ്മയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരസംഘടന നിലപാട് വ്യക്തമാക്കിയത്. നേരത്തെ, പ്രസ് മീറ്റിനിടെ തനിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയ മാധ്യമ പ്രവര്‍ത്തകന് ഗൗരി മറുപടി നല്‍കിയ സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

''ഗൗരി, അമ്മ നിന്റെ വേദന മനസിലാക്കുന്നു. ആരായാലും എവിടെ ആയാലും എപ്പോഴായാലും ബോഡി ഷെയ്ം ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ച് വിശ്വസിക്കുന്നു'' എന്നാണ് അമ്മയുടെ പ്രതികരണം. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ചെന്നൈ പ്രസ് ക്ലബ്ബും രംഗത്തെത്തിയിട്ടുണ്ട്.

സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ളൊരു വേദിയില്‍ നടിയുടെ ഫിസിക്കല്‍ അപ്പീയറന്‍സിനെക്കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ലെന്നാണ് പ്രസ് ക്ലബ്ബിന്റെ പ്രതികരണം. ഇത്തരം പെരുമാറ്റം തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മറ്റ് മാധ്യമപ്രവര്‍ത്തകരും ഇത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും പ്രസ് ക്ലബ്ബ് പത്രക്കുറിപ്പില്‍ പറയുന്നു. തന്റെ നിലപാട് വ്യക്തമായി തന്നെ പങ്കുവച്ച ഗൗരിയെ അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

പ്രസ് ക്ലബ്ബിന്റെ പ്രതികരണത്തില്‍ ഗൗരി കിഷന്‍ നന്ദി പറയുകയും ചെയ്തു. തനിക്ക് പിന്തുണയുമായെത്തിയ മാധ്യമങ്ങള്‍ക്കെല്ലാം നന്ദി പറയുന്നതായി ഗൗരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരത്തിന് പിന്തുണയുമായി തമിഴ് സിനിമാലോകത്തു നിന്നും മലയാള സിനിമയില്‍ നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്.

അദേഴ്‌സ് എന്ന സിനിമയുടെ റിലീസിന് മുമ്പായി നടന്ന പത്രസമ്മളേനത്തിനിടെയായിരുന്നു സംഭവം. ചിത്രത്തിലെ നായകനോട് ഗൗരിയുടെ ഭാരം എത്രയാണെന്നാണ് യൂട്യൂബര്‍ ചോദിച്ചത്. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ഗൗരി പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ഗൗരിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ധീരമായി സംസാരിക്കുകയും ചെയ്ത ഗൗരിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

AMMA extends support to Gouri Kishan after she got bodyshamed in a press meet. Chennai Press club issues a statement supporting her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്? മുഖ്യമന്ത്രി തീരുമാനിക്കും

ഇന്ത്യയുടെ നേട്ടം പ്രചോദനം! 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍

11 സ്റ്റേഷനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത് നവംബര്‍ 11 മുതല്‍; അറിയാം സമയക്രമം

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടന വേദിയില്‍, വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍

SCROLL FOR NEXT