അമൃത സുരേഷ്/ ഫേയ്സ്ബുക്ക് 
Entertainment

ഞങ്ങള്‍ തള്ളകള്‍ക്കു ജീവിക്കണ്ടേ? ആക്ഷേപിച്ച ആള്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

'ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം. ആരെ കാണിക്കാനാ ഈ പ്രഹസനം'

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആക്ഷേപിച്ച ആള്‍ക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. താരത്തിന്റെ പോസ്റ്റിന് താഴെ മോശം കമന്റ് എത്തിയത്. അതിന് രൂക്ഷമായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം. പിന്നീട് കമന്റിന്റേയും റിപ്ലേയുടേയും സ്‌ക്രീന്‍ഷോട്ടുകള്‍ അമൃത പങ്കുവെക്കുകയായിരുന്നു. 

ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം. ആരെ കാണിക്കാനാ ഈ പ്രഹസനം. ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദയ്ക്ക് ജീവിച്ചൂടൂ. ജീവിതം എന്താണെന്ന് മനസിലാകാത്ത പന്ന കിളവി- എന്നായിരുന്നു താരത്തിന്റെ കമന്റ്. 

കമന്റ്‌സ് എപ്പോഴും ഞാന്‍ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു .. പക്ഷെ ഇത് കുറച്ചു കൂടി പോയി.. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യണ്ടാന്ന് വിചാരിച്ചതാ .. പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ ...?? ഫേക്ക് അക്കൗണ്ട് ആണെന്നാണ് തോന്നുന്നത് .. ആണെങ്കിലും അല്ലെങ്കിലും .. നിങ്ങള്‍ക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത് ..? ഞാന്‍ മിണ്ടാതെ ഇരിക്കണോ ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ ???? ഞങ്ങള്‍ തള്ളകള്‍ക്കു ജീവിക്കണ്ടേ ???? എന്നാണ് അമൃത ചോദിച്ചത്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

കമന്റിന് അമൃത നല്‍കിയ മറുപടി; സഹോദരാ, ഇത് എന്റെ പേജ്. തങ്കളെ ഇവിടെ ആരും നിര്‍ബന്ധിച്ചിട്ടില്ല. പിന്നെ ഇത്തരം വര്‍ത്തമാനങ്ങള്‍ നിങ്ങളെ തീരെ തരംതാഴ്ത്തുന്നു. താങ്കളെ പോലുള്ള സ്ത്രീ വിരോധികളാണ് പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്. 

ഇനി എനിക്ക് പതിനാറ് ആണെന്നു തന്നെയാണ് വിചാരം സഹോദരാ. എന്ന പോലെ ഒരുപാട് തള്ളച്ചിമാരുണ്ട് ലോകത്തില്‍. അവര്‍ എല്ലാവരും ഇനിയും പതിനാറ് ആണെന്ന് തന്നെ വിചാരിച്ചു ജീവിക്കും. തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങള്‍ സ്ത്രീകള്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങളാണ്. ഞങ്ങളെ പന്നയായി കാണുന്ന താങ്കളുടെ മനസ്. താങ്കള്‍ക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും. അവരോട് ഇങ്ങനെയാണോ സഹോദരാ നിങ്ങള്‍ സംസാരിക്കുന്നത്? പിന്നെ താങ്കളും ഇങ്ങനെ ഒരു തള്ളയുടെ വയറ്റില്‍ നിന്നു തന്നെയാണ് വന്നതെന്ന് മറക്കണ്ട. 

അതെ ഒരു കുഞ്ഞുണ്ട്. ഞാന്‍ നല്ല അന്തസ്സോടെ എന്റെ കുഞ്ഞിനെ നോക്കുന്നത്. താങ്കള്‍ അതോര്‍ത്ത് ദണ്ണിക്കണ്ട. കുഞ്ഞുങ്ങളുള്ള അമ്മമാര്‍ വീട്ടിലിരിക്കണം എന്ന വൃത്തികെട്ട മനോഭാവമുള്ള താങ്കളെ സഹിക്കുന്ന മറ്റു പാവം സ്ത്രീകളെ ഓര്‍ത്തു ഞാന്‍ ഖേദിക്കുന്നു. ഇനിപച്ചക്കു പറയാം, ഇറങ്ങി പോടാ...

ഇവിടെ എന്റെ പേജിലുള്ള സഹോദരന്മാര്‍ സ്ത്രീകളെ ദേവിയായും അമ്മയായുമൊക്കെ കാണുന്നവരാണ്. വെറുതെ അവരുടെ വായിലിരിക്കുന്നത് കൂടി കേള്‍ക്കണ്ട. അഭിമാനത്തോടെ, 16 ആണെന്ന വിചാരമുള്ള തള്ളച്ചി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT