ബാലു വർ​ഗീസും എലീനയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

സാഹസിക യാത്ര തുടങ്ങുന്നതേയുള്ളൂ, മെയിൽ കുഞ്ഞ് അതിഥി എത്തും, അച്ഛനാവുന്ന സന്തോഷത്തിൽ ബാലു വർ​ഗീസ്

വർഷം വളരെ സ്പെഷ്യലായിരിക്കുമെന്നും മെയിൽ കുഞ്ഞതിഥി എത്തുമെന്നുമാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ബാലു വർ​ഗീസ്. ഭാര്യ എലീനയ്ക്കൊപ്പമുള്ള പുതുവർഷ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഈ വർഷം വളരെ സ്പെഷ്യലായിരിക്കുമെന്നും മെയിൽ കുഞ്ഞതിഥി എത്തുമെന്നുമാണ് താരം പറയുന്നത്. 

"എല്ലാവർക്കും മികച്ചതും സന്തോഷകരവുമായ ഒരു വർഷമായിരിക്കെട്ട. നന്ദിയും പ്രത്യാശയുമായാണ് ഈ വർഷം ആരംഭിക്കുന്നത്. ഒരു സാഹസിക യാത്ര ആരംഭിക്കാൻ പോവുകയാണ്. ഈ മെയ് മാസത്തിൽ എത്തുന്ന ഒരാളെ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല" - ബാലു കുറിച്ചു. 

കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചതിന് പിന്നാലെ ഇരുവർക്കും ആശംസകളുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേർ എത്തി. വിനയ് ഫോർട്ട്, വിഷ്ണു ഉണ്ണി കൃഷ്ണൻ, അർജുൻ അശോകൻ, നേഹ അയ്യർ തുടങ്ങിയവർ ആശംസകളുമായി എത്തി. ദുബായിലായിരുന്നു ഇരുവരുടേയും ന്യൂയർ ആഘോഷം. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും എലീനയും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അഭിനയ രംഗത്ത് സജീവമായ ഇരുവരും വിജയ് സൂപ്പറും പൗര്‍ണിമയും എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നിരവധി താരങ്ങൾ പങ്കെടുത്ത വിവാഹം വലിയ ആഘോഷമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം