Anandita Sundar and Khushboo Sundar 
Entertainment

'ട്രാന്‍സ്‌ജെന്‍ഡര്‍' വിളികള്‍ അധിക്ഷേപമല്ല'; ട്രോളുകള്‍ക്കെതിരെ അനന്ദിത; മകള്‍ക്ക് കയ്യടിച്ച് ഖുശ്ബു

നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു എന്നാണ് മകള്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഖുശ്ബു എഴുതിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കെതിരെ നടി ഖുശ്ബുവിന്റേയും സംവിധായകന്‍ സുന്ദര്‍ സിയുടേയും മകള്‍ അനന്ദിത സുന്ദര്‍. തന്നെ പരിഹസിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് വിളിക്കുന്നവര്‍ക്കാണ് താരപുത്രി മറുപടി നല്‍കുന്നത്. ജെഎഫ്ഡബ്ല്യു പോഡ്കാസ്റ്റിലായിരുന്നു അനന്ദിതയുടെ പ്രതികരണം. ട്രാന്‍സ് വ്യക്തിയാകുന്നതില്‍ അപമാനം തോന്നേണ്ടതില്ലെന്നാണ് അനന്ദിത പറയുന്നത്.

''ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ വളരെ നല്ലവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നത്. അല്ലേ? അവര്‍ നല്ല സ്വഭാവമുള്ളവരും ഭംഗിയുള്ളവരുമാണ്. ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും കനിവുള്ള വ്യക്തികള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ്. പക്ഷെ ഇന്‍സ്റ്റഗ്രാം തുറന്നാല്‍, എന്നെ അധിക്ഷേപിക്കാന്‍ അവര്‍ പറയുക എന്നെ കാണാന്‍ ട്രാന്‍സ് വ്യക്തിയെ പോലുണ്ടെന്നാണ്. ഇത് എന്നോടുള്ളത് മാത്രമല്ല. നിങ്ങള്‍ ഹോമോഫോബിക് കൂടിയാണ്. നിങ്ങള്‍ക്ക് വിവരമില്ല'' എന്നാണ് അനന്ദിതയുടെ പ്രതികരണം.

''ആദ്യം തന്നെ പറയട്ടെ, ടാന്‍സ് വ്യക്തിയാവുക എന്നത് അപമാനമല്ല. പക്ഷെ ഞാന്‍ മറ്റെന്തിനേക്കാളും കൂടുതല്‍ കാണുന്നത് ഇതാണ്. ഞാനൊരു സ്ത്രീയാണ്. മറ്റെന്തിനേക്കാളും, ജീവിതത്തില്‍ കനിവോടെ കടന്നു പോകാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. മറ്റുള്ളവരെ നിയന്ത്രിക്കാന്‍ എനിക്കാകില്ല. എനിക്ക് അറിയുന്നവര്‍ ഇത് പറയുന്നവര്‍ ദയയില്ലാത്തവരാണെന്നാണ്. സങ്കടകരമെന്ന് പറയാമല്ലോ, ലോകത്ത് അധികം പേരും അങ്ങനാണ്. ഞാനൊരു ഫോട്ടോ പങ്കുവച്ചാല്‍ താഴെ വരുന്ന കമന്റുകള്‍ എന്നെ കാണാന്‍ ഭംഗിയില്ലെന്ന് പറയുന്നതാകും. എനിക്കിപ്പോള്‍ നല്ല തൊലിക്കട്ടിയായിട്ടുണ്ട്.പക്ഷെ അതൊരു സങ്കടകരമായ കാര്യമല്ലേ?'' എന്നും താരപുത്രി ചോദിക്കുന്നു.

ഈ വെറുപ്പ് ഒരിക്കലും ഇല്ലാതാകില്ലെന്നും അനന്ദിത പറഞ്ഞു. പിന്നാലെ അനന്ദിതയ്ക്ക് പിന്തുണയുമായി അമ്മ ഖുശ്ബുവുമെത്തി. അനന്ദിതയുടെ പോഡ്കാസ്റ്റിന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ബൊമ്മായ് നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു എന്നാണ് മകള്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഖുശ്ബു എഴുതിയത്.

Anandita Sundar shuts down trolls calling her transgender. Mother Khushboo Sundar says she is proud of her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴ മുന്നറിയിപ്പില്‍ മാറ്റം, 9 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; നദികളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അതിശക്തമഴ മുന്നറിയിപ്പ്, ഡാമുകളില്‍ റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; ഇന്നത്തെ 5 വാര്‍ത്തകള്‍

ടെറസുകള്‍ സുരക്ഷിതമെന്ന് കരുതരുത്, എത്രയും വേഗം ക്യാമ്പുകളിലേയ്ക്ക് മാറണം: മന്ത്രി പി സി വിഷ്ണുനാഥ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍; അറസ്റ്റ് നടപടിക്രമം പാലിച്ചല്ലെന്ന് പ്രതികൾ

നീരൊഴുക്ക് ശക്തം, ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം