സീത പോരെന്ന് പറഞ്ഞ് അലമുറയിട്ടവർ എവിടെ ? 'ഗ്ലാമർ കാണിച്ച് പിടിച്ചു നിൽക്കേണ്ട ഗതികേട് എന്തായാലും അവർക്കില്ല'; കയ്യടി വാരിക്കൂട്ടി സായ് പല്ലവി

റിലീസിന് മുൻപ് തന്നെ ഒട്ടേറെ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നിരുന്നു ചിത്രത്തിൽ സീതയായെത്തിയ സായ് പല്ലവിയ്ക്ക്.
Ramayana
Ramayanaഎക്സ്
Edited By:
Updated on: 
1 min read

ലോകോത്തര സാങ്കേതികവിദ്യയും വമ്പൻ താരനിരയുമായി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യാനുഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ് നിതേഷ് തിവാരിയുടെ 'രാമായണ'. റിലീസിന് മുൻപ് തന്നെ ഒട്ടേറെ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്നിരുന്നു ചിത്രത്തിൽ സീതയായെത്തിയ സായ് പല്ലവിയ്ക്ക്.

സീതയുടെ രൂപഭംഗിയോ നിറമോ സായ് പല്ലവിയ്ക്ക് ഇല്ല എന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ പെർഫോമൻസു കൊണ്ട് തനിക്കെതിരെ ഉയർന്ന കല്ലേറുകളെയെല്ലാം പുഷ്പങ്ങളാക്കി മാറ്റിയിരിക്കുകയാണ് നടിയിപ്പോൾ. അസാധാരണമായ പെർഫോമൻസ് ആണ് സായ് പല്ലവിയുടേത് എന്നാണ് സിനിമ കണ്ട പലരും പറയുന്നത്.

'വിസ്മയിപ്പിക്കുന്ന പ്രകടനം! ലാളിത്യം, നിഷ്കളങ്കത, ഭാവസാന്ദ്രമായ കണ്ണുകൾ, ആഴമേറിയ വികാരങ്ങൾ എന്നിവ കൊണ്ട് സായ് പല്ലവി സീത എന്ന കഥാപാത്രത്തിന് ജീവനേകി. അവർ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ഒരു ദിവ്യമായ പ്രഭാവലയം നിറഞ്ഞുനിൽക്കുന്നു'.- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

'തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ അവരുടെ പെർഫോമൻസ് കണ്ടിട്ടുള്ള ആർക്കും, ഒരു പ്രത്യേക കഥാപാത്രത്തെ എത്രത്തോളം മികച്ച രീതിയിൽ അവതരിപ്പിക്കാൻ അവർക്ക് കഴിയുമെന്ന് അറിയാം. രാജ്യത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ'.- വേറൊരാൾ കുറിച്ചു. സീതാ ദേവിയെ അവതരിപ്പിക്കാൻ ഏറ്റവും യോജിച്ചത് സായ് പല്ലവി തന്നെ.

ഒരൊറ്റ ഫ്രെയിമിൽ ഇത്രയേറെ ലാളിത്യവും ദൈവികതയും!- മറ്റൊരാൾ കുറിച്ചു. ഗ്ലാമർ കാണിച്ച് ഫീൽഡിൽ പിടിച്ചു നിൽക്കേണ്ട ഗതികേട് സായ്ക്ക് വന്നിട്ടില്ല, ഇനി വരുകയും ഇല്ല. -എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. 4000 കോടി ബഡ്ജറ്റിലാണ് 'രാമായണ' ഒരുങ്ങുന്നത്. രണ്ട് ഭാ​ഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാ​ഗമാണിപ്പോൾ റിലീസിനെത്തിയിരിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Ramayana
'നസ്‌ലിൻ സൂര്യ സാറിനെ നല്ല പോലെ വായ് നോക്കും; ഞാൻ ലിപ് ബാം പോലുമിടാതെയാണ് 'സീനി'ൽ അഭിനയിച്ചിരിക്കുന്നത്'
Ramayana
'രാവണനെ ഓർക്കുമ്പോൾ ഇനി മനസിൽ തെളിയുക യഷിന്റെ മുഖം', സായ് പല്ലവിയ്ക്കും കയ്യടി; ആദ്യ ഷോയ്ക്ക് പിന്നാലെ കരകയറി 'രാമായണ'
Ramayana
'നല്ല ക്യൂട്ടായ വളരെ എനർജറ്റിക്കായ പയ്യൻ, ​'ഗുഡ് ബാഡ് അ​ഗ്ലി'യിൽ നസ്‌ലിനെ കാസ്റ്റ് ചെയ്തിട്ടില്ല'; തുറന്ന് പറഞ്ഞ് സംവിധായകൻ
Summary

Social media praises Sai Pallavi for her Ramayana movie performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Sai Pallavi
Anupama Parameswaran, Karl Svanberg, Premam
Ramayana
X

FOLLOW US

ON GOOGLE DISCOVER