അനാർക്കലിയും ലക്ഷ്മിയും വാപ്പയുടെ വിവാഹ ചടങ്ങിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

വാപ്പയ്ക്ക് നിക്കാഹ്, കൊച്ചുമ്മയെ പരിചയപ്പെടുത്തി അനാർക്കലി; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിലൂടെ തന്റെ വാപ്പയുടെ വിവാഹവിശേഷങ്ങളാണ് താരം ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രകടനത്തിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് അനാർക്കലി മരിക്കാൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ​ഗംഭീര ഫോട്ടോഷൂട്ടുകളും തന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്റെ വാപ്പയുടെ വിവാഹവിശേഷങ്ങളാണ് താരം ആരാധകരെ അറിയിച്ചത്. 

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് താരം വാപ്പയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. സഹോദരി ലക്ഷ്മിക്കൊപ്പമാണ് അനാർക്കലി അച്ഛന്റെ സ്പെഷ്യൽ ഡേയിൽ പങ്കെടുത്തത്. അച്ഛൻ നിയാസ് മരിക്കാർ ഒരുങ്ങുന്നതിന്റേയും നിക്കാഹിന്റേയും മറ്റും വിഡിയോകളും ചിത്രങ്ങളുമെല്ലാം താരം പങ്കുവച്ചു. കൂടാതെ തന്റെ കൊച്ചുമ്മയേയും താരം പരിചയപ്പെടുത്തി. 

അച്ഛൻ വളരെ ടെൻഷനിലാണെന്നാണ് നിക്കാഹ് വിഡിയോ പങ്കുവെച്ച് അനാർക്കലി കുറിച്ചത്. സഹോദരിക്കും വാപ്പയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രവും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. 

നടി ലാലി പിഎം ആണ് അനാർക്കലിയുടേയും ലക്ഷ്മിയുടേയും അമ്മ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി അരങ്ങേറ്റം കുറിക്കുന്നത്. പാർവതി നായികയായി എത്തിയ ഉയരേയിലും ശക്തമായ കഥാപാത്രമായി എത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT