വാങ്ക് ടീസറിൽ നിന്ന് 
Entertainment

'അതെന്താ ഉമ്മാ, ഞാൻ വാങ്കു വിളിച്ചാ'; അനശ്വര രാജന്റെ വാങ്ക് ടീസർ പുറത്ത്

അനശ്വര രാജനൊപ്പം നന്ദന വർമ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

അനശ്വര രാജൻ പ്രധാന വേഷത്തിൽ എത്തുന്ന വാങ്കിന്റെ രണ്ടാമത്തെ ടീസർ പുറത്ത്. ഉണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം കാവ്യാ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. അനശ്വര രാജനൊപ്പം നന്ദന വർമ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക. 

ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു പെൺകുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. സംവിധായകൻ വി കെ പ്രകാശിൻറെ മകളാണ് കാവ്യ പ്രകാശ്. 

ഔസേപ്പച്ചന്റെ ഗാനങ്ങൾക്ക് തിരക്കഥാകൃത്ത് പിഎസ് റഫീക്കാണ് വരികൾ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറിൽ സിറാജുദ്ദീൻ കെ പി, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് സമകാലിക മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി

Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത