Entertainment

അനസൂയ ഭരദ്വാജ് തമിഴിലെ സിൽക് സ്മിതയെന്ന് റിപ്പോർട്ടുകൾ,  മറുപടിയുമായി നടി 

സിൽക് സ്മിതയുടെ ജീവിതം പറയുന്ന  'അവള്‍ അപ്പടിതാന്‍' കെ.എസ്.മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്നും സിനിമ പ്രേമികളുടെ ആവേശമാണ് സിൽക് സ്മിത. ചെറിയപ്രായത്തിൽതന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരത്തിന്റെ ജീവിതം ദുരന്തപര്യവസായിയായിരുന്നു. ഹിന്ദിയ്ക്ക് പുറമേ തമിഴിലും താരത്തിന്റെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ നായികയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തെന്നിന്ത്യൻ താരം അനസൂയ ഭരദ്വാജ് സിൽക്കായി വേഷമിടുമെന്നാണ് റിപ്പോർട്ടുകൾ. 

അനസൂയയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നത്. കണ്ണാടിയിലൂടെയുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് താരം പങ്കുവെച്ചത്. താരത്തിന്റെ കയ്യിൽ കുപ്പിവളകളും കാലിൽ കൊലുസും കാണാം. സിൽക്സ്മിതയുടെ പേരാണ് താരം ചിത്രത്തിൽ റഫറൻസായി വച്ചിരിക്കുന്നത്. അതിനിടെ സിൽക് സ്മിതയായി അനസൂയ എത്തുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് നടിയും രം​ഗത്തെത്തി. ഒരു ബയോപിക്കിലും താൻ സിൽക് സ്മിതയാവുന്നില്ല എന്നാണ് അനസൂയ ട്വിറ്ററിൽ കുറിച്ചത്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ. 

സിൽക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രം കെ.എസ്.മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്. 'അവള്‍ അപ്പടിതാന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സില്‍ക്ക് സ്‍മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകളും മരണവുമെല്ലാമാണ് പറയുന്നത്. നേരത്തെ സില്‍ക്ക് സ്‍മിതയുടെ ജീവിത കഥ പ്രചോദനമായി എടുത്ത് വിദ്യാ ബാലൻ നായികയായി ഡേര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി സിനിമ ശ്രദ്ധ നേടിയിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു