Anaswara Rajan 
Entertainment

തെലുങ്കും ഇംഗ്ലീഷും മിക്‌സ് ചെയ്ത് ചോദ്യം; ചിരി നിയന്ത്രിക്കാനാകാതെ അനശ്വര രാജന്‍; വിഡിയോ വൈറല്‍

നായകനൊപ്പം അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ചായിരുന്നു ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിന്റെ അതിരുകള്‍ കടന്ന് മറ്റ് ഭാഷകളിലും മലയാളി നടിമാര്‍ കയ്യടി നേടുന്ന കാലമാണിത്. തെലുങ്കില്‍ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് അനശ്വര രാജന്‍. തമിഴില്‍ നായികയായി കയ്യടി നേടിയതിന് പിന്നാലെ അനശ്വര തെലുങ്കിലും സജീമാവുകയാണ്. ഇതിനിടെ അനശ്വരയുടെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

പുതിയ തെലുങ്ക് ചിത്രം ഇട്‌ലു അര്‍ജുനയുടെ ടീസര്‍ ലോഞ്ചിനിടെയുള്ള വിഡിയോയാണ് വൈറലാകുന്നത്. മാധ്യമ പ്രവര്‍ത്തകന്റെ ഇംഗ്ലീഷിലുള്ള ചോദ്യം കേട്ട് പൊട്ടിച്ചിരിക്കുന്ന അനശ്വരയാണ് വിഡിയോയിലുള്ളത്. തെലുങ്ക് കലര്‍ന്ന ഇംഗ്ലീഷും, ഇംഗ്ലീഷിലെ ഉച്ചാരണ പ്രശ്‌നവുമെല്ലാം കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു അനശ്വര.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''നായകനൊപ്പമുള്ള അനുഭവം എങ്ങനെ' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. എന്നാല്‍ ചോദ്യം വിശദീകരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞ ഇംഗ്ലീഷ് കലര്‍ന്ന തെലുങ്ക് കേട്ടതും അനശ്വരയ്ക്ക് ചിരിയടക്കാന്‍ സാധിക്കാതെ വരികയായിരുന്നു. അനശ്വരയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരും സദസുമെല്ലാം പൊട്ടിച്ചിരിച്ചു.

നായകനൊപ്പം അഭിനയിച്ചതിന്റെ അനുഭവം ചോദിക്കവെ മാധ്യമ പ്രവര്‍ത്തകന്‍ ഉപയോഗിച്ച ഹിസ്ട്രിയോണിക്‌സ് എന്ന വാക്കാണ് ചിരി പടര്‍ത്തിയത്. പെട്ടെന്നു തന്നെ ചിരി നിര്‍ത്തി അനശ്വര മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഗൗരവ്വത്തോടെ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. നവാഗതനായ അനീഷ് ആണ് ചിത്രത്തില്‍ അനശ്വരയുടെ നായകന്‍. മഹേഷ് ഉപ്പളയാണ് സംവിധാനം. ചിത്രം ഒക്ടോബര്‍ 30 ന് തിയേറ്ററുകളിലെത്തും.

Anaswara Rajan can't stop laughing at a question during press meet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ ഞായറാഴ്ചയും പാസ്‌പോര്‍ട്ട് വാങ്ങാം

'ക്യാപ്റ്റാ... കപ്പലണ്ടി വിൽക്കാൻ വന്നതാണോ'! ബാബറിനെതിരെ അക്രം

ഏകദേശം 7000 കോടി ചെലവ്, ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങള്‍; സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി

പത്തുലക്ഷം രൂപയില്‍ താഴെ വില; മഹീന്ദ്ര 'XUV 3XO REVX EDGE' വേരിയന്റ് വിപണിയില്‍, ഫീച്ചറുകള്‍