അനശ്വര രാജൻ ഫെയ്സ്ബുക്ക്
Entertainment

ദീപു കരുണാകരനുമായി തർക്കം; അനശ്വരയുടെ പരാതിയിൽ ചർച്ചയ്ക്ക് വിളിച്ച് അമ്മ

അതേസമയം ദീപുവിനെതിരെ ഇന്ന് അനശ്വര ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യമായി രം​ഗത്തെത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അനശ്വര രാജനും സംവിധായകൻ ദീപു കരുണാകരനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ താരസംഘടന അമ്മ ഇടപെടുന്നു. ഈ മാസം എട്ടിന് ഇരുവരെയും ഒരുമിച്ചിരുത്തി വിശദീകരണം തേടും. സംവിധായകനെതിരെ അനശ്വര അമ്മയിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താരസംഘടനയുടെ നടപടി. ദീപു കരുണാകാരൻ അനശ്വരയ്ക്കെതിരെ ഫെഫ്കയിൽ പരാതിപ്പെട്ടിരുന്നു.‌

അതേസമയം ദീപുവിനെതിരെ ഇന്ന് അനശ്വര ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യമായി രം​ഗത്തെത്തിയിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനുമായി അനശ്വര സഹകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ആരോപണം. സിനിമയുടെ ഭാഗമായി അഭിമുഖം നല്‍കിയിട്ടുണ്ടെന്നും പുതുമുഖവും പെൺകുട്ടിയുമായതിനാല്‍ പ്രതികരിക്കില്ല എന്ന മനോഭാവമാകാം തന്‍റെ പേര് പറഞ്ഞതിന് പിന്നിലെന്നും അനശ്വര രാജന്‍ പറഞ്ഞു.

തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ദീപു ഉന്നയിച്ചാല്‍ ഔദ്യോഗികമായിത്തന്നെ ഈ വിഷയത്തെ നേരിടാനാണ് തന്‍റെ തീരുമാനം. ഒപ്പം ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ അടിസ്ഥാനരഹിതമായ അഭിപ്രായങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവിടുന്ന യൂട്യൂബ് ചാനല്‍, വ്ലോഗേഴ്സ് എന്നിവര്‍ക്കെതിരെ നിയമപരമായി നീങ്ങുകയാണെന്നും അനശ്വര സോഷ്യൽ‌ മീ‍ഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

എംബാപ്പെ- ഹാളണ്ട് പോര്; സ്‌പെയിനിനെ വിറപ്പിക്കുമോ ഉറുഗ്വെ? മരണ ഗ്രൂപ്പിലെ ഇംഗ്ലണ്ട്! അറിയാം മത്സര ദിവസം, സമയം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 55 lottery result

ദ്രാവിഡ മണ്ണിൽ പുതിയ പരീക്ഷണവുമായി അണ്ണാമലൈ; പരമ്പരാഗത രാഷ്ട്രീയത്തിന് ബദലാകുമോ 'അണ്ണാമലൈ മക്കൾ ഇയക്കം'?

'മോശമെന്ന് തോന്നുന്ന ആം​ഗിളിൽ കാമറ വയ്ക്കുകയാണെങ്കിൽ, എനിക്കിത് പറ്റില്ല എന്ന് പറയാനാകണം'; ജാൻവി അന്ന് പറഞ്ഞത് കുത്തിപ്പൊക്കി ആരാധകർ

SCROLL FOR NEXT