അനിൽ കപൂറും ഭാര്യ സുനിതയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ഒരു കോടിയുടെ ബെൻസ്; ഞെട്ടിച്ച് അനിൽ കപൂർ

ബെൻസിന്റെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നായ ജിഎൽഎസ് ആണ് സമ്മാനമായി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മികച്ച ദമ്പതികളാണ് സൂപ്പർതാരം അനിൽ കപൂറും ഭാര്യ സുനിതയും. കഴിഞ്ഞ ദിവസം സുനിതയുടെ പിറന്നാളിന് ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും അനിൽ പങ്കുവെച്ചിരുന്നു. എന്റെ പുഞ്ചിരിക്ക് പിന്നിലെ രഹസ്യം നീയാണ് എന്നാണ് താരം കുറിച്ചത്. തന്റെ പ്രണയത്തിന് താരം നൽകിയ സമ്മാനമാണ് ഇപ്പോൾ ആരാധകരുടെ മനസു കീഴടക്കുന്നത്. 

ഒരു കോടി രൂപയുടെ ബെൻസ് എസ് യുവിയാണ് താരം ഭാര്യയ്ക്ക് സമ്മാനിച്ചത്. ബെൻസിന്റെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നായ ജിഎൽഎസ് ആണ് സമ്മാനമായി നൽകിയത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി വിപണിയിലുള്ള വാഹനത്തിന്റെ എക്സ്ഷോറൂം വില 1.04 കോടി രൂപയാണ്. 

3.0 ലീറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. ഡീസൽ എൻജിന് 330 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 367 ബിഎച്ച്പിയാണ് കരുത്ത്, ടോർക്ക് 500 പിഎസ്സും. ‍ഹൈബ്രിഡ് പതിപ്പായ പെട്രോള്‍ എന്‍ജിന്‍ മോഡലില്‍ 22 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറുമുണ്ട്. 

തേര്‍ഡ് ക്ലാസ് ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിലുള്ള യാത്രയില്‍ നിന്ന് ഫസ്റ്റ് ക്ലാസ് വിമാനത്തിലേക്കുള്ള യാത്ര നിറഞ്ഞ ചിരിയോടെയും പ്രണയത്തോടെയുമാണ് നമ്മള്‍ ചെയ്തത് എന്നാണ് സുനിതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അനില്‍ കപൂര്‍ കുറിച്ചത്. എന്റെ ചിരിക്ക് പിന്നിലെ കാരണം നീയാണ്. ഒന്നിച്ചുള്ള യാത്ര മനോഹരമായത് നീ കാരണമാണെന്നുമാണ് താരം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT