അച്ഛന്‍ എന്ന നിലയില്‍ തന്നെ ഇന്നും അലട്ടുന്ന വേദനയെക്കുറിച്ച് അനില്‍ കപൂര്‍. ഇന്ത്യാ കെ ടോപ് 1 പെര്‍സന്റ് എന്ന ഷോയിലാണ് അനില്‍ കപൂര്‍ മനസ് തുറന്നത്. ഷോയുടെ അവതാരകനാണ് അനില്‍ കപൂര്‍. ജോലിയിലെ തിരക്കുകള്‍ കാരണം മകള്‍ റിയ കപൂര്‍ ജനിച്ചപ്പോള്‍ തനിക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ആ തെറ്റിന് താന്‍ ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ലെന്നാണ് അനില്‍ കപൂര്‍ പറയുന്നത്.
''കുടുംബത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. ഞാനും അങ്ങനെയാണ്. പക്ഷെ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തേണ്ടത് എത്ര പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ ഇപ്പോഴാണ് പഠിക്കുന്നത്'' അനില്‍ പറയുന്നു. ''എനിക്ക് നിങ്ങളുടെ പ്രായമുള്ളപ്പോഴാണ് റിയ ജനിക്കുന്നത്. ഞാന്‍ ആശുപത്രിയിലെത്താന്‍ വൈകി. അക്കാര്യത്തില്‍ ഇന്നും ഞാന്‍ എനിക്ക് മാപ്പ് നല്‍കിയിട്ടില്ല'' അനില്‍ കപൂര്‍ പറയുന്നു.
''ഞാന്‍ എത്തുമ്പോഴേക്കും റിയ ജനിച്ചിരുന്നു. രാത്രി മുഴുവന്‍ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ഉറങ്ങിപ്പോയിരുന്നു. ഞാന്‍ ഉണര്‍ന്നപ്പോഴേക്കും റിയ എത്തിക്കഴിഞ്ഞിരുന്നു. ഒരു പെണ്‍കുട്ടിയുണ്ടാവുകയെന്നത് ബോണസ് ആണ്. എനിക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. സോനവും റിയയും. എനിക്കത് ഡബിള്‍ ബോണസ് ആണ്'' എന്നും അനില്‍ കപൂര്‍ പറയുന്നു.നേരത്തെ ലില്ലി സിങിന് നല്‍കിയ അഭിമുഖത്തിലും അച്ഛന്‍ എന്ന നിലയില്‍ തനിക്കുള്ള കുറ്റബോധത്തെക്കുറിച്ച് അനില്‍ മനസ് തുറന്നിരുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
'' അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നില്ല. എന്റെ മക്കള്‍ എന്നെക്കുറിച്ച് നല്ലത് പറയുമ്പോള്‍ അവരെ നന്നായി വളര്‍ത്താന്‍ സാധിച്ചുവെന്നതില്‍ സന്തോഷം തോന്നും. പക്ഷെ അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഇനിയും നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു. കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചെലവിടാമായിരുന്നു. സുനിത ഏതാണ്ട് സിംഗിള്‍ പാരന്റിനെ പോലെയായിരുന്നു. അവര്‍ ഏത് ക്ലാസിലാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അവരുടെ ജന്മദിനങ്ങള്‍ ഓര്‍മയുണ്ടായിരുന്നില്ല. സുനിതയാണ് എന്നെ ഓര്‍മപ്പെടുത്തിയിരുന്നത്. പക്ഷെ അവര്‍ നല്ല മനുഷ്യരായി വളര്‍ന്നു'' എന്നാണ് അനില്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates