ചിത്രം: ഫേസ്ബുക്ക് 
Entertainment

പാമ്പിന്റെ ചോരകുടിക്കും, ജീവിക്കുന്നത് പ്ലാസ്റ്റിക് സര്‍ജനൊപ്പം; അനില്‍ കപൂറിനെക്കുറിച്ച് ആരാധകര്‍, മറുപടിയുമായി താരം

യുവത്വം നിലനിര്‍ത്താന്‍ അനില്‍ കപൂര്‍ പാമ്പിന്റെ രക്തം കുടിക്കാറുണ്ടെന്നായിരുന്നു ഒരു ആരാധകന്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രായം 64 ആയിട്ടും യുവത്വം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് അനില്‍ കപൂര്‍. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന ടോക് ഷോ ആയ പിന്‍ജില്‍ അനില്‍ കപൂറാണ് അതിഥിയായി എത്തിയത്. ഷോയ്ക്കിടെ സൂപ്പര്‍താരത്തിന്റെ ലുക്കിനെക്കുറിച്ചുള്ള ആരാധകരുടെ ട്രോളുകള്‍ അര്‍ബാസ് ഖാന്‍ അനില്‍ കപൂറിന് കാണിച്ചു കൊടുത്തു. 

യുവത്വം നിലനിര്‍ത്താന്‍ അനില്‍ കപൂര്‍ പാമ്പിന്റെ രക്തം കുടിക്കാറുണ്ടെന്നായിരുന്നു ഒരു ആരാധകന്‍ പറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജനൊപ്പമാണ് അദ്ദേഹം താമസിക്കുന്നതെന്നാണ് കരുതുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. തന്നേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കേട്ട അനില്‍ കപൂര്‍, ഇതെല്ലാം യഥാര്‍ത്ഥത്തില്‍ പറഞ്ഞതാണോ അല്ലെങ്കില്‍ പണം കൊടുത്തു പറയിച്ചതാണോ എന്നാണ് ചോദിച്ചത്. 

എനിക്ക് ഇത്തരത്തില്‍ ഒരുപാട് ലഭിക്കാറുണ്ട്. ഇത് നമ്മുടെ കാഴ്ചപ്പാട് മാറ്റാന്‍ സഹായിക്കും. എല്ലാവരും ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. പക്ഷേ എനിക്ക് ഭാഗ്യമുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് 24 മണിക്കൂറുണ്ട്. അതില്‍ ഒരുമണിക്കൂര്‍ പോലും സ്വയം നോക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തു ഗുണമാണുള്ളത്.- അനില് കപൂര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി