വിജയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദർ (Vijay)  എക്സ്
Entertainment

'വിജയ് സമ്മാനിച്ച ആ ക്ലാസിക് പിയാനോയിലാണ് ഞാനാദ്യം പാട്ടുകൾ കമ്പോസ് ചെയ്യാറ്'; വീണ്ടും ശ്രദ്ധേയമായി അനിരുദ്ധിന്റെ വാക്കുകൾ

സിനിമയും പാട്ടും ഹിറ്റായി മാറിയതോടെ അനിരുദ്ധിനെ തേടി ദളപതിയുടെ ഒരു സ്പെഷ്യൽ സമ്മാനവുമെത്തി.

സമകാലിക മലയാളം ഡെസ്ക്

ദളപതി വിജയ്ക്കൊപ്പം സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒന്നിച്ചപ്പോഴെല്ലാം ചാർട്ട്ബസ്റ്ററുകളാണ് സിനിമാ പ്രേക്ഷകർക്ക് ലഭിച്ചത്. പത്ത് വർഷത്തിലേറെയായി അനിരുദ്ധും വിജയ്‌യും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട്. 2014 ൽ പുറത്തിറങ്ങിയ കത്തി എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധും വിജയ്‌യും ആദ്യം ഒന്നിച്ചത്. എആർ മുരു​ഗദോസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ബോക്സോഫീസിലും വൻ വിജയമായി മാറി.

ചിത്രത്തിലെ 'സെൽഫി പുള്ള...' എന്ന ​ഗാനവും അന്ന് തരം​ഗമായി മാറി. സിനിമാ പ്രേക്ഷകരും ആരാധകരുമെല്ലാം അനിരുദ്ധിനെ പ്രശംസകൾ കൊണ്ട് മൂടി. സിനിമയും പാട്ടും ഹിറ്റായി മാറിയതോടെ അനിരുദ്ധിനെ തേടി ദളപതിയുടെ ഒരു സ്പെഷ്യൽ സമ്മാനവുമെത്തി. കത്തിയുടെ വിജയം ആഘോഷിക്കുന്ന വേളയിൽ ഒരു പിയാനോയാണ് വിജയ് അനിരുദ്ധിന് സമ്മാനമായി നൽകിയത്.

വിജയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദർ

മുൻപ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ഈ ദളപതി വിജയ് സമ്മാനിച്ച ക്ലാസിക് ബ്ലാക് പിയാനോയെക്കുറിച്ച് അനിരുദ്ധ് സംസാരിച്ചിരുന്നു. ഈ പിയാനോയ്ക്ക് അനിരുദ്ധിന്റെ സ്റ്റുഡിയോയിൽ മാത്രമല്ല ഹൃദയത്തിലും സ്ഥാനമുണ്ട്. താൻ ചെയ്യുന്ന ഓരോ പുതിയ കമ്പോസിഷനുകളും ഈ പിയാനോയിൽ നിന്നാണ് തുടങ്ങുന്നതെന്നും അനിരുദ്ധ് വെളിപ്പെടുത്തിയിരുന്നു.

'ഈ പിയാനോയിൽ ചിട്ടപ്പെടുത്തിയ ​ഗാനങ്ങളാണ് ഞാൻ സംവിധായകർക്ക് അയച്ചു കൊടുക്കുന്നത്. അവർക്കത് ഇഷ്ടപ്പെട്ടാൽ മറ്റ് സം​ഗീതോപകരണങ്ങളൊക്കെ ഉപയോ​ഗിച്ച് പാട്ട് റെക്കോഡ് ചെയ്യു'മെന്നും അനിരുദ്ധ് പറഞ്ഞു. വിജയ്‌യ്ക്കൊപ്പം മാസ്റ്റർ, ലിയോ തുടങ്ങിയ ചിത്രങ്ങളിലും അനിരുദ്ധ് പ്രവർത്തിച്ചിട്ടുണ്ട്.

വിജയ്‌യുടെ പുതിയ ചിത്രമായ ജന നായകനിലും അനിരുദ്ധ് ആണ് സം​ഗീതമൊരുക്കുന്നത്. വിജയ്‌യുടെ കരിയറിലെ അവസാനത്തെ ചിത്രമാണ് ജന നായകൻ. വിജയ്‌യുടെ 51-ാം പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ പുറത്തുവരുമെന്നും നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. അടുത്തവർഷം ജനുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും.

Music Director Anirudh Ravichander shared the story behind a surprise gift from Thalapathy Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT