ഓട്നിക്ക, അനിരുദ്ധ് രവിചന്ദർ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

ലിയോയിലെ ട്രാക്ക് അനിരുദ്ധ് മോഷ്ടിച്ചത്? ആരോപണം; പ്രതികരണവുമായി പീക്കി ബ്ലൈന്റേഴ്സ് സം​ഗീത സംവിധായകൻ

ലോകപ്രശസ്തമായ ടെലിവിഷൻ സീരീസ് ആയ പീക്കി ബ്ലൈൻഡേഴ്സിലെ സം​ഗീതമാണ് ഇത് എന്നാണ് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമാലോകത്തു തന്നെ ഏറ്റവും മൂല്യമുള്ള സം​ഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ് രവിചന്ദർ. ചെറിയപ്രായത്തിൽ സം​ഗീത ലോകത്തേക്ക് ചുവടുവച്ച അനിരുദ്ധാണ് ഇന്ന് തമിഴിൽ ഇറങ്ങുന്ന ഭൂരിഭാ​ഗം സൂപ്പർതാര സിനിമകളുടേയും സം​ഗീതം ഒരുക്കുന്നത്. അദ്ദേഹത്തിന്റെ ​ഗാനങ്ങളും പാശ്ചാത്യ സം​ഗീതവുമെല്ലാം സൂപ്പർഹിറ്റുകളാണ്. എന്നാൽ ഇപ്പോൾ അനിരുദ്ധിനെതിരെ കോപ്പിയടി ആരോപണം ഉയർന്നിരിക്കുകയാണ്. 

വിജയ്- ലോകേഷ് കനകരാജ് ഒന്നിച്ച ലിയോയിലെ ഒരു ട്രാക്കിന് എതിരെയാണ് ആരോപണം. ലിയോയിലെ പശ്ചാത്തല സം​ഗീതത്തിന്‍റെ ഭാ​ഗമായി ഇം​ഗ്ലീഷ് വരികളുള്ള ചില ട്രാക്കുകള്‍ കടന്നുവരുന്നുണ്ട്. അതിലൊന്നായ ഓര്‍ഡിനറി പേഴ്സണ്‍ എന്ന ട്രാക്ക് ആണ് വിവാദമായത്. ലോകപ്രശസ്തമായ ടെലിവിഷൻ സീരീസ് ആയ പീക്കി ബ്ലൈൻഡേഴ്സിലെ സം​ഗീതമാണ് ഇത് എന്നാണ് ആരോപണം. ബെലറൂസിയന്‍ സം​ഗീത സംവിധായകനായ ഓട്നിക്ക എന്ന് അറിയപ്പെടുന്ന അലക്സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ചേർന്നാണ് ഈ ട്രാക്ക് ഒരുക്കിയത്. ഇവരെ മെൻഷൻ ചെയ്തുകൊണ്ട് നിരവധി പേരാണ് കോപ്പിയടിയെക്കുറിച്ച് പോസ്റ്റുകൾ ഇടുന്നത്. 

തുടര്‍ന്ന് ഓട്നിക്ക തന്നെ ഇന്‍സ്റ്റ​ഗ്രാമിലൂടെ ഈ വിഷയത്തില്‍‌ പ്രതികരണം അറിയിച്ചിട്ടുണ്ട്. ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് നന്ദി. ഞാന്‍ എല്ലാം കാണുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും മറുപടി തരിക സാധ്യമല്ല. ഇമെയിലും ഇന്‍സ്റ്റ​ഗ്രാമും ഇത് സംബന്ധിച്ച മെസേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുപോലെ യുട്യൂബില്‍ വേര്‍ ആര്‍ യു എന്ന ട്രാക്കിന്‍റെ കമന്‍റ് ബോക്സും. കാര്യങ്ങള്‍ അവ്യക്തമാണ് ഇപ്പോള്‍. ഞങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു.- എന്നാണ് ഓട്നിക്ക ഇന്‍സ്റ്റ​ഗ്രാമിൽ കുറിച്ചത്. 

അനിരുദ്ധ് ഒരുക്കിയ ബീസ്റ്റിലെ സം​ഗീതത്തെക്കുറിച്ചും ആരോപണം ഉയർന്നിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ കോപ്പിയടി ആരോപണത്തിൽ അനിരുദ്ധിന്‍റെ ഭാ​ഗത്തുനിന്ന് വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യമായി വന്നു... 'തോല്‍ക്കാതെ' നോക്കൗട്ടില്‍; ചരിത്രമെഴുതി കാബോ വെര്‍ദെ; ഉറുഗ്വെ പുറത്ത്!

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ലോകകപ്പില്‍ ചരിത്രമെഴുതി കാബോ വെര്‍ദെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിലങ്ങാട് വനത്തിൽ കുടുങ്ങിയ മൂന്ന് പേരെയും കണ്ടെത്തി; യുവാക്കൾക്കെതിരെ കേസെടുക്കും

ഇറാഖിനു മേല്‍ സെനഗലിന്റെ ഗോള്‍ മഴ! ചരിത്ര വിജയം, നോക്കൗട്ട് സാധ്യത

അമേരിക്കൻ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാനിലെ ഡ്രോൺ-മിസൈൽ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; വീണ്ടും ആശങ്ക