വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇത് ​ഗർഭിണികളുടെ കഥ, നിറവയറിൽ പാർവതിയും നിത്യയും പത്മപ്രിയയും; 'വണ്ടർ വുമൺ' ട്രെയിലർ പുറത്ത്

സോണി ലിവ്വിലൂടെ നവംബർ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

ഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ടർ‍ വുമണിന്റെ ട്രെയിലർ പുറത്ത്. പാർവതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനൻ, സയനോര തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സോണി ലിവ്വിലൂടെ നവംബർ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

​ഗർഭിണികളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഗർഭിണികളായ ആറ് സ്ത്രീകൾ ഒരു ഗർഭകാല ക്‌ളാസിൽ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പാർവതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനൻ, സയനോര, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ​ഗർഭിണികളായി എത്തുന്നത്. പല സ്ഥലത്തുനിന്നും പലസാഹചര്യങ്ങളിൽ നിന്നും വന്നവരാണ് ഇവരെല്ലാം. അവർക്കോരോരുത്തർക്കും അവരവരുടേതായ ധാരണകളും ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും എല്ലാമുണ്ട്. അതിനുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിനിടെ അവർ അവരെ തന്നെ കണ്ടെത്തുകയാണ്. നദിയ മൊയ്തുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

2018ൽ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി താരങ്ങൾ പ്ര​ഗ്നൻസി ടെസ്റ്റ് പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. ആർഎസ്‌വിപി ഫ്ലയിങ് യൂണികോൺ എന്റർടൈൻമെന്റും ലിറ്റിൽ ഫിലിം പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇംഗ്ലിഷിൽ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിൽ മലയാളം, ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുടെ അംശവും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT